കൊച്ചി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ അയ്യപ്പന്റെ വ്രതനിഷ്ഠ നഷ്ടപ്പെടുമെന്ന് കരുതുന്നില്ലെന്ന് സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതി പറഞ്ഞു.കേരള മീഡിയ അക്കാഡമിയിൽ 201819 ബാച്ചിന്റെ പ്രവേശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ക്ഷേത്രപ്രവേശന വിളംബരം കൊണ്ട് ഗുരുവായൂരപ്പന്റെ ചൈതന്യത്തിന് കുറവ് വന്നിട്ടില്ല. സ്ത്രീകളെ കണ്ടാൽ ബ്രഹ്മചര്യം നഷ്ടപ്പെടും എന്നുപറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യമാണ്. ആചാരങ്ങളെല്ലാം മനുഷ്യരുണ്ടാക്കിയതാണ്. അത് മനുഷ്യർക്ക് തന്നെ ഇല്ലാതാക്കാം. പുരുഷനെ ധിക്കരിക്കണമെന്ന് പറയുന്ന ഫെമിനിസത്തിന്റെ കൂടെയല്ല താൻ, ഇരുകൂട്ടർക്കും പങ്കാളിത്തമാണ് വേണ്ടതെന്നും ലീലാവതി ടീച്ചർ പറഞ്ഞു.