ചില കാര്യങ്ങളിൽ തമ്മിൽ അകൽച്ചയുണ്ടെങ്കിലും മോഹൻലാലിൽ പക്വതയുള്ള ഒരു ലീഡറുമുണ്ടെന്ന് സംവധായകൻ വിനയൻ. വല്യ സംഘാടക പാടവം ഒന്നും ഇല്ലാത്ത ആളാണെങ്കിലും പ്രസ് മീറ്റുകളിൽ നൽകുന്ന വ്യക്തമായ ഉത്തരങ്ങളിൽ കൂടി ഒരു സംഘാടകന്റെ വളർച്ച ലാലിൽ കാണാൻ കഴിയുന്നുണ്ടെന്നും വിനയൻ വ്യക്തമാക്കി. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാലിനെ പ്രശംസിച്ചുള്ള വിനയന്റെ പ്രതികരണം.
'ലാലിൽ എനിക്കിപ്പോൾ എറെ പ്രതീക്ഷയുണ്ട്. അമ്മ എന്ന സംഘടനയിലെ പ്രശ്‌നങ്ങളെല്ലാം നികത്തി അദ്ദേഹത്തിന് ചിലപ്പോൾ അത് നേരെ കൊണ്ട് പോകാൻ സാധിക്കും'- വിനയൻ പറഞ്ഞു.
കലാഭവൻ മണിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ചാലക്കുടി ചങ്ങാതിയുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു വിനയൻ.