rajnikanth

 

ഒരു രജനി ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സ്‌റ്റൈൽ മന്നന്റെ ആരാധകർ. അത്തരത്തിലൊരു കാത്തിരിപ്പിനൊടുവിലെത്തിയ  ചിത്രം 'പേട്ട'യിലെ സൂപ്പർ സ്‌റ്റാറിന്റെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. രജനിയുടെ എവർഗ്രീൻ ഹിറ്റുകളായ പടയപ്പ, അരുണാചലം, മന്നൻ തുടങ്ങിയവയിലെ ഗെറ്റപ്പുകളെ ഓർമിപ്പിക്കുന്നതാണ് പുതിയ ലുക്ക്.

വെള്ള ഷർട്ടും നെറ്റിയിലെ കുറിയും കൊമ്പൻ മീശയുമൊക്കെയായി 'ഇതെന്നാ പടയപ്പാവാ' എന്നാണ് ആരാധകർ ചോദിക്കുന്നത്. ചിത്രത്തിന്റെ ആദ്യമെത്തിയ പോസ്‌റ്ററിൽ നിന്ന് ഏറെ വ്യത്യസ്‌തമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് പ്രതിനായകനായി എത്തുന്നത്. നവാസുദ്ദീൻ സിദ്ദിഖി, സിമ്രൻ, തൃഷ, ബോബി സിൻഹ, തുടങ്ങി വൻ താര നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കമ്മട്ടിപാടത്തിലൂടെ ശ്രദ്ധേയനായ മണികണ്‌ഠൻ ആചാരിയും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.