m-jayachandran-

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ രംഗത്തെത്തി. അയ്യപ്പനെ ചൊല്ലി തർക്കം നടക്കുന്നതിനോടൊപ്പം വന്ന സുപ്രീം കോടതി വിധി രണ്ടു കണ്ണുമടച്ച് കൊണ്ടുള്ളതാണെന്ന് എം.ജയചന്ദ്രൻ പറഞ്ഞു. ഈ കോലാഹലങ്ങൾ ഒക്കെ തീരുന്നതു വരെ ശബരിമലയിലേക്കില്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയചന്ദ്രന്റ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വാമി ശരണം !!

അയ്യപ്പന് ഭാര്യ ഉണ്ടെന്നു ചിലർ ....
ഒന്നല്ല രണ്ടുണ്ടെന്നു വേറെ ചിലർ ....
അതല്ല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി എന്നു മറുപക്ഷം ....
അയ്യപ്പനെ ചൊല്ലി തർക്കം തന്നെ തർക്കം .....
ഇതിനോടൊപ്പം സുപ്രീം കോടതിയുടെ
രണ്ടു കണ്ണുമടച്ചു കൊണ്ടുള്ള സ്ത്രീപ്രവേശന വിധി കൂടിയായപ്പോ
കാര്യം താറുമാറായി .....

അല്ല,ഈ അയ്യപ്പൻ ശരിക്കും ആരാണ് ??
പരബ്രഹ്മസ്വരൂപൻ ......
സനാതന ധർമ്മത്തിൽ തത്വമസി എന്ന തത്വത്തിന്റെ പൊരുൾ തന്നെ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ സ്വാമി അയ്യപ്പൻ ഉണ്ടെന്നതാണ് ....
അയ്യപ്പൻ പ്രത്യേകിച്ചു ആരുടേതുമല്ല ...
എന്നാൽ എല്ലാവരുടേതുമാണ് .....
അയ്യപ്പന് രാഷ്ട്രീയം ഇല്ല ....
ഈ കോലാഹലങ്ങൾ ഒക്കെ തീരുന്നതു വരെ ഞാൻ മലയിലേക്കില്ല എന്റെ അയ്യപ്പാ !!
ആ സന്നിധാനം പരമാർത്ഥ സത്യത്തിന്റെ ശരണം വിളികളാൽ വീണ്ടും മുഖരിതമാകണം .....
താന്ത്രിക വിധി പ്രകാരമുള്ള ആചാര അനുഷ്ഠാനങ്ങൾ കേടുപാട് കൂടാതെ നില കൊള്ളണം.

സ്വാമീ ശരണം ശരണം പൊന്നയ്യപ്പാ !!
അവിടുന്നല്ലാതെ ഒരു ശരണം ഇല്ലെന്റയ്യപ്പാ !!