ആലപ്പുഴ: ശബരിമല വിഷയത്തിൽ പന്തളം കൊട്ടാരം നിർവാഹക സംഘത്തിനെതിരെയും തിരുവിതാംകൂർ രാജകുംടുബത്തിനെതിരെയും രൂക്ഷ വിമർശനവുമായി മന്ത്രി സുധാകരൻ രംഗത്ത്. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമ്മ മുൻ എസ്.എഫ്. ഐക്കാരനാണെന്നും പാർട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോൾ സർക്കാരിനെ ആക്ഷേപിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. സർക്കാരിനെതിരെ അസംബന്ധം പറയാൻ ആരാണ് അനുമതി നൽകിയത് എന്നും മന്ത്രി ചോദിച്ചു.
തിരുവിതാംകൂറിൽ മഹാറാണിയെന്നൊരു പദവിയില്ലെന്നും ഇപ്പോൾ രാജകുടുംബവുമില്ലെന്നും മന്ത്രി പറഞ്ഞു. പുറക്കാട് എസ്.എൻ.എം. എച്ച്.എസ്.എസിൽ മെറിറ്റ് ഈവ്‌നിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.