mm-mani-and-vt-balram

തിരുവനന്തപുരം: കേരളത്തെ ആശങ്കയുടെ മുൾ മുനയിൽ നിർത്തിയാണ് ലക്ഷദ്വീപിന്റെ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റൊരു പ്രളയത്തിന് സാക്ഷിയാകാൻ സംസ്ഥാനത്തെ വിട്ടുകൊടുക്കാതെ ഉയർന്നുപൊങ്ങുന്ന ഡാമുകൾ ആദ്യമേ തുറന്നുവിടാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സർക്കാരിന്റെ ഈ തീരുമാനത്തെ പരിഹാസിത്തിലൂടെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.

'മഴ വരുന്നു എന്ന കാലാവസ്ഥാ മുന്നറിയിപ്പ് ശരിയാംവണ്ണം ഉൾക്കൊണ്ട്, ഡാമുകളുടെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്നതുവരെ നോക്കിനിൽക്കാതെ, എല്ലാ ഷട്ടറും ഒറ്റയടിക്ക് തുറക്കാനായി അർദ്ധരാത്രി വരെ കാത്തുനിൽക്കാതെ, നൂറു കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിച്ച് തനിക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച ഈ മന്ത്രി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു"​​​- ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.