bhalabaskar

സംഗീത ആസ്വാദകരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് വയലിനിൽ മാന്ത്രിക സ്പർഷം തീർത്ത് ബാലഭാസ്കർ ലോകത്തോട് വിടപറഞ്ഞത്. ആ സംഗീതവും ഓർമ്മകളും മാത്രം ബാക്കി വച്ച് പാതി വഴിയിൽ അസ്തമിച്ചെങ്കിലും ഓരോ ആസ്വാദക ഹൃദയത്തിലും ആ ബാലസൂര്യൻ ജ്വലിച്ചു നിൽക്കുകയാണ്.  മകൾ തേജസ്വിനിക്ക് കൂട്ടായി ബാലഭാസ്കറും യാത്രയായപ്പോൾ തനിച്ചായൊരു ജീവനുണ്ടിവിടെ. അവരുടെ സ്വന്തം ലക്ഷ്മി.

അപകടം സംഭവിച്ചത് മുതൽ ആശുപത്രിയിൽ കഴിയുന്ന ലക്ഷ്മിയുടെ തിരിച്ചു വരിവിന് വേണ്ടിയാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്.  അതിനിടെ ലക്ഷ്മിയുടെ ആരോഗ്യ നിലയെ കുറിച്ച് പ്രതികരിച്ച് ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതഞ്ജനുമായ  സ്റ്റീഫൻ ദേവസ്യ രംഗത്തെത്തി. ലക്ഷ്മി കഴിഞ്ഞ ദിവസം കണ്ണ് തുറന്നിരുന്നുവെന്നും അവർക്ക് ഇപ്പോൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും സ്റ്റീവൻ പറഞ്ഞു. '' പക്ഷേ അവർക്ക് സംസാരിക്കാൻ പറ്റുന്നില്ല.  പതുക്കെ അവർ തിരിച്ച് വരികയാണ്. തിങ്കാളാഴ്ചയാവുമ്പോഴേക്കും അവരെ വെന്റിലേറ്ററിൽ നിന്നും മാറ്റും. ബാലുവിനും മകൾക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്പോൾ അത് താങ്ങാൻ പറ്റണം എന്ന് എല്ലാവരും പ്രാർത്ഥിക്കണമെന്നും സ്റ്റീഫൻ പറഞ്ഞു.