തിരുവനന്തപുരം:അറബിക്കടലിൽ ഇന്നലെ വൈകിട്ടുണ്ടായ ന്യൂനമർദ്ദം ചുഴലിക്കാറ്റായിശക്തിപ്രാപിക്കാമെന്ന മുന്നറിയിപ്പിന്റെപശ്ചാത്തലത്തിൽകേരളം ഇന്നും നാളെയും അതീവ ജാഗ്രതയിലായി. ദുരന്തനിവാരണ സേനയും സർക്കാരും റവന്യൂ, മത്സ്യബന്ധന, വൈദ്യുതി, ജലവിഭവ വകുപ്പുകളുടെ എല്ലാ ഒാഫീസുകളും കനത്തമഴ പെയ്യാനിടയുള്ള ജില്ലകളിൽ കളക്ടർമാരം എന്തും നേരിടാനുള്ള ഒരുക്കത്തിലാണ്. വീണ്ടും പ്രളയമുണ്ടായാൽ നേരിടാനുള്ള ഒരുക്കത്തിലാണ്. എല്ലാ ഡാമുകളിലെയും ജലനിരപ്പ് സുരക്ഷിത നിലയിലാക്കാനും ഏത് നിമിഷവും തുറന്നുവിടാനുമുള്ള ഒരുക്കങ്ങൾ നടത്തി.വലിയ അണക്കെട്ടുകളായ ഇടുക്കിയും മുല്ലപ്പെരിയാറും അനുബന്ധ ഡാമായ ഇടമലയാറും നിരീക്ഷണത്തിലാണ്.
ചുഴലിക്കാറ്റ് കേരളത്തിൽ അടിക്കില്ലെങ്കിലും അതിന്റെ ഫലമായി ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവുമുണ്ട്. ഇത് തെക്കൻ ദിശയിലേക്ക് വന്നാൽ കേരളത്തിൽ നാളെ കടുത്ത നാശമുണ്ടാകാം.
ലുബാൻ ചുഴലി
അറബിക്കടലിൽ ലക്ഷദ്വീപിനും കേരളതീരത്തിനുമിടയിൽ 500 കിലോമീറ്റർ പരിധിയിലാണ് ന്യൂനമർദ്ദം. ഇത് 36 മണിക്കൂറിനുളളിൽ വടക്കുപടിഞ്ഞാറേക്ക് അതിശക്തമായ കാറ്റിന്റെ അകമ്പടിയോടെ നീങ്ങും. നേരെ നീങ്ങിയാൽ തിങ്കളാഴ്ച ഒമാൻ തീരത്ത് വൻനാശമുണ്ടാക്കും. ഒമാനാണ് ഇതിന് ലുബാൻ എന്ന് പേരിട്ടിട്ടത്. ഒാമൻ തീരത്തിന് 300 കിലോമീറ്റർ മുമ്പ് ഇത് കിഴക്കോട്ട് തിരിയാമെന്നും ആശങ്കയുണ്ട്. എങ്കിൽ പാകിസ്ഥാൻ തീരത്തോ, ഇന്ത്യയുടെ ഗുജറാത്തിലോ 100 കിലോമീറ്റർ വരെ വേഗതയിൽ പതിക്കാം.