franco

പാലാ: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി പാലാ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ട്  20 വരെ നീട്ടി. 14 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് ബിഷപ്പിനെ കോടതിയിൽ ഹാജരാക്കി. പാലാ സബ് ജയിലിലാണ് ബിഷപ്പിനെ പാർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കാൻ ഇടയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അന്വേഷണസംഘം അവരുടെ രഹസ്യമൊഴികളും മജിസ്‌ട്രേട്ടിന്റെ സാന്നിദ്ധ്യത്തിൽ രേഖപ്പെടുത്തിയിരുന്നു. അടുത്തയാഴ്ച വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ അറിയിച്ചു.