kayamkulam-kulam-kochunni

 

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന വിസ്‌മയ ചിത്രം 'കായംകുളം കൊച്ചുണ്ണി'യുടെ പുതിയ ടീസർ എത്തി. ഇത്തിക്കര പക്കിയായി മഹാനടൻ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ കൊച്ചുണ്ണിയോടുള്ള പക്കിയുടെ വാക്കുകളാണ് പുതിയ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ  ടീസറുകളും ട്രെയിലറുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. പ്രിയ ആനന്ദ്, പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്‌ൻ, ബാബു ആന്റണി തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബോബി- സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം ഗോകുലം ഗോപാലനാണ്. ഒക്‌ടോബർ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.