ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകിച്ചെന്ന് ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണ് കമ്മിഷൻ വാർത്താസമ്മേളനം വൈകിച്ചതെന്നാണ് കോൺഗ്രസ് ആരോപിച്ചിരിക്കുന്നത്.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് കമ്മിഷൻ ആദ്യം അറിയിച്ചത്. എന്നാൽ, പിന്നീട് വാർത്താസമ്മേളനം മൂന്ന് മണിയിലേക്ക് മാറ്റിയതായി അറിയപ്പെത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിസ്ഥാനിലെ അജ്‌മീറിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനാലാണ് വാർത്താസമ്മേളനം വൈകിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം. മുഖ്യമന്ത്രി വസുന്ധരാരാജെ സംസ്ഥാനത്ത് നടത്തുന്ന യാത്രയുടെ അവസാനവും ഈ റാലിയിൽ വച്ചായിരുന്നു. പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ മോദിക്ക് പ്രഖ്യാപനങ്ങൾ ഒന്നും നടത്താനാകുമായിരുന്നിലല്
അതേസമയം, കോൺഗ്രസിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. മാദ്ധ്യമപ്രവർത്തകരുടെ സൗകര്യം കണക്കിലെടുത്തും കൃത്യസമയത്ത് എത്തുന്നതിനും വേണ്ടിയാണ് പത്രസമ്മേളനം മൂന്ന് മണിയിലേക്ക് മാറ്റിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി.റാവത്ത് പറഞ്ഞു.
ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായും മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റഘട്ടവുമായാണ് വോട്ടെടുപ്പ് നടക്കുക.