fest

ഡാലസ്: മാർത്തോമ്മാ ചർച്ച് ഒഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ   നടത്തിയ  കായികമേള  വിജയമായി. ബാസ്‌കറ്റ് ബോൾ  ബാറ്റ്മിന്റൺ, ടേബിൾ ടെന്നീസ് , ചെസ്,  ക്യാരംസ്   തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.

മാർത്തോമാ ഫെസ്റ്റ് പൊതുസമ്മേളനവും കലാപരിപാടികളും ആറിന്  ഉച്ചയ്ക്ക്  രണ്ട് മണി മുതൽ രാത്രി 9.30  വരെ പള്ളി അങ്കണത്തിൽ (11550 Luna Rd, Dallas, TX 75234) നടക്കും. വൈകുന്നേരം 5:30ന് നടക്കുന്ന പൊതു സമ്മേളനം  ഫാർമേഴ്സ് ബ്രാഞ്ച് മേയർ റോബർട്ട് സി  ഡായ്  ഫെസ്റ്റ്  ഉദ്ഘാടനം ചെയ്യും.

നാടൻ തട്ടുകടകൾ ഉൾപ്പെടെ  രുചികരമായ കേരള ഭക്ഷ്യവിഭവമേളയും, കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പങ്കെടുക്കുവാൻ ഡാളസ് ബി3  എന്റർറ്റെയിൻമെന്റ് ഒരുക്കുന്ന  കായിക വിനോദങ്ങളും റൈഡുകളും മേളയിൽ ഒരുങ്ങും. കലാപരിപാടികളും അരങ്ങേറും. പ്രവേശനവും പാർക്കിംഗും സൗജന്യമാണ്.