tour

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവക യുവജനസഖ്യം ശനിയാഴ്ച ടെക്സസിലെ ഗ്ലെൻ റോസിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫിലിപ്പ് ഫിലിപ്പിന്റെ നേതൃത്വത്തിൽ യുവജനസഖ്യംഗങ്ങളും മുൻകാല യുവജനസഖ്യം പ്രവർത്തകരുമടങ്ങിയ 106 പേരടങ്ങുന്ന സംഘം യാത്രയിൽ പങ്കെടുത്തു.

ഗ്ലെൻ റോസിലെ സുപ്രസിദ്ധമായ ആംഫി തീയേറ്ററിൽ നടത്തുന്ന ' ദി പ്രോമിസ് ' എന്ന ക്രിസ്തീയ സംഗീത നാടകവും അവതരിപ്പിച്ചു. യാത്രയുടെ സുഗമമായ നടത്തിപ്പിനായി യുവജനസഖ്യം വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ, സെക്രട്ടറി വിജു വർഗീസ്, ലേഡി സെക്രട്ടറി വിജി മാത്യു, ട്രഷറർ അനിത് ഫിലിപ്പ്, യുവജനസഖ്യം കമ്മറ്റി അംഗങ്ങൾ എന്നിവർ പ്രവർത്തിച്ചു.