dileep-issue

കൊച്ചി: നടിയെ ആക്രമിച്ച് കേസിൽ നടൻ ദിലീപിനെതിരെ നടപടിയെടുക്കാൻ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് സാധിക്കില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് അമ്മ ജനറൽ ബോഡിയാണെന്നും ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം കത്ത് നൽകിയ നടിമാരെ ഔദ്യോഗികമായി അറിയിക്കുമെന്നും മോഹൻലാൽ പറഞ്ഞു. കത്ത് നൽകിയ നടിമാർ ജനറൽ ബോഡി യോഗം വരെ കാത്തിരിക്കണമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ദിലീപിനെതിരായ നടപടിയിൽ സംഘടനയിൽ നിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നടിമാ‌ർ മൂന്നാമതും കത്ത് നൽകിയത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അമ്മ സംഘടനയുടെ അടിയന്തര യോഗം കൊച്ചിയിൽ വിളിച്ചുചേർത്തത്.