predicts-heavy-rain

തിരുവനന്തപുരം: മിനിക്കോയിക്ക് 730 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമർദ്ദം അതിശക്തമായി 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യത. എന്നാൽ ചുഴലിക്കാറ്റ് ഭീഷണി കേരളാ തീരത്ത് നിന്നും അകന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നൽകുന്ന സൂചന. ഇത് ഒമാൻ, യെമൻ തീരത്തേക്ക് നിങ്ങുമെന്നാണ് സൂചന. അതേസമയം, നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ ലഭിക്കും.  ദുരന്തനിവാരണ അതോറിറ്റി,ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഉൾപ്പെടുന്ന  24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ സെക്രട്ടേറിയറ്റിൽ  പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

അതേസമയം, അതിതീവ്രമഴയ്ക്കു സാധ്യത പ്രഖ്യാപിച്ചതോടെ പുറപ്പെടുവിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഇടുക്കി,​ മലപ്പുറം ജില്ലകളിലെ റെഡ് അലർട്ടാണ് പിൻവലിച്ചത്. ന്യൂനമർദ്ദം പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയതിനെ തുടർന്നാണിത്. തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച വരെ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, തൃശൂർ, വയനാട്, കൊല്ലം, കോഴിക്കോട് ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.