ജീവിതത്തിന്റെ പാതിവഴിയിൽ പൊലിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ കലാകാരൻ ബാലഭാസ്‌കറിന്റെ ഓർമകൾ അവസാനിക്കുന്നില്ല. ബാലഭാസ്കറിന്റെ സുഹൃത്തും ഗായകനുമായി ഇഷാൻ ദേവ് പങ്കവച്ച വീഡിയോ ബാലുവിനെ സ്നേഹിക്കുന്ന ഓരോരുത്തരേയും ഏറെ വേദനിപ്പിക്കുന്നതാണ്. പതിനഞ്ചാം വാർഷിക ദിനത്തിൽ ഭാര്യ ലക്ഷ്മിയോടുമൊത്ത് കൂട്ടുകാർക്കായി ബാലഭാസ്കർ പങ്കുവച്ച വീഡിയോ ആണ് ഇഷാൻ ഫേസ്ബുക്കിൽ ഷെയർ ചെയ്‌തത്.
'കൂടെ നില്ക്കാൻ പറഞ്ഞു ജീവൻ തന്നു കൂടെ നിന്നു, അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകെ വന്നു വീണ്ടും വീണ്ടും. കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി. അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ. കരയാനും കരയിക്കാനും അണ്ണൻ തന്നാ പണ്ടും മിടുക്കൻ'. വിഡിയോയ്ക്കൊപ്പം ഇഷാൻ കുറിച്ചു.