തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുന്നതിനിടെ ആർത്തവുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. ആർത്തവം അശുദ്ധിയാണെങ്കിൽ ഇങ്ങനെ ആജീവനാന്തം മലിന മനസുമായി അതേക്കുറിച്ച് പുളിച്ച് തേട്ടുന്ന ചർച്ച നടത്തി കൊണ്ടിരിക്കുകയല്ല വേണ്ടതെന്നും ഇനി മേലിൽ ഒരൊറ്റ ഭക്തനും ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസോടെ തീരുമാനിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. ഭക്തകൾ ആർത്തവമില്ലായ്മ അനുഗ്രഹമായി കാണണമെന്നും ചികിത്സയ്ക്കൊന്നും പോകരുതെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശാരക്കുട്ടിയുടെ പരിഹാസം.