തിരുവനന്തപുരം: തടവുകാർ ഫോൺവിളിച്ച് ക്വട്ടേഷനുകളും സ്വർണക്കവർച്ചകളും ആസൂത്രണം ചെയ്യുന്നത് കണ്ടെത്തിയതോടെ ജയിലുകളിൽ മൊബൈൽ ഫോണുകൾ പൂർണമായി നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു. തടവുകാർക്ക് മാത്രമല്ല, ജയിൽ ജീവനക്കാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാനാവില്ല. ജീവനക്കാർക്ക് പകരം വയർലെസ് സെറ്റുകൾ നൽകും. മൊബൈൽഫോൺ കണ്ടെത്താൻ പരിശോധനകളും കാമറാനിരീക്ഷണവും ഏർപ്പെടുത്തും.കണ്ടെത്തിയാൽ ക്രിമിനൽകുറ്റമായിരിക്കും.
കോഴിക്കോട്ടെ സ്വർണവ്യാപാരിയുടെ മൂന്നുകിലോ സ്വർണം കൊള്ളയടിക്കാൻ വിയ്യൂർ ജയിലിൽ നിന്ന് ടി.പി.കേസ് പ്രതിയുടെ ക്വട്ടേഷൻ പൊലീസ് കണ്ടെത്തിയിരുന്നു. 244തവണയാണ് ഇയാൾ പുറത്തെ കൂട്ടാളിയെ വിളിച്ചത്. കൊച്ചിയിലെ ഗുണ്ടാത്തലവന്മാരുടെ കുടിപ്പിക ഒത്തുതീർപ്പാക്കാൻ തീവ്രവാദക്കേസ് പ്രതിയും 200തവണ ഫോൺ വിളിച്ചു.ജീവനക്കാർ നൽകിയ ഫോണിൽ വ്യാജവിലാസത്തിലെടുത്ത സിംകാർഡുകൾ ഉപയോഗിച്ചായിരുന്നു വിളികൾ.ജയിലിലേക്ക് സാറ്റലൈറ്റ് ഫോൺ, ഇന്റർനെറ്റ് കാളുകളും എത്തിയിട്ടുണ്ട്.
നൂറേക്കറുള്ളവിയ്യൂർ,69ഏക്കറും13 ബ്ലോക്കുകളുമുള്ളപൂജപ്പുര,80ഏക്കറുള്ളകണ്ണൂർസെൻട്രൽ ജയിലുകളിൽ മൊബൈൽ ഫോണിലൂടെയാണ് സുരക്ഷാജീവനക്കാർ ആശയവിനിമയം നടത്തുന്നത്. അതിനാൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുന്നത് പ്രായോഗികമായിരുന്നില്ല. മൊബൈൽ നിരോധിക്കുമ്പോൾ ജാമറുകൾ സ്ഥാപിക്കാൻ ആഭ്യന്തരവകുപ്പ് കേന്ദ്രസഹായം തേടിയിട്ടുണ്ട്.ജാമറുണ്ടെങ്കിൽ ഫോൺ,ഇന്റർനെറ്റ്സൗകര്യങ്ങളൊന്നുംലഭിക്കില്ല.
കോട തിയിൽ കൊണ്ടുപോകുമ്പോഴാണ് തടവുകാർ സ്മാർട്ട്ഫോണുകളും ബാറ്ററികളും ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്നത്. ഇത് തടയാൻ ദേഹപരിശോധനാ സ്കാനറും എക്സ്റേയും ഏർപ്പെടുത്തും. കെൽട്രോൺആണ് ജയിലുകളിൽ കാമറകൾ സ്ഥാപിക്കുന്നത്. 11.50 കോടിയാണ് ഇതിന്റെ ചെലവ്.
ടെട്രാ വയർലെസ്
പൂ ജപ്പുര, വിയ്യൂർ,കണ്ണൂർ സെൻട്രൽ ജയിലുകളിൽ ടെട്രാ-വയർലെസാണ് (ടെറസ്ട്രിയൽ ട്രങ്ക് റേഡിയോ) ജീവനക്കാർക്ക് നൽകുക. ഇരുവഴിക്കും ആശയവിനിമയം നടത്താവുന്ന റേഡിയോ ആണിത്. എസ്.എം.എസ് അയയ്ക്കാം. ദൂരപരിധി കുറവാണ്. സിഗ്നലുകൾ ചോർത്താനാവില്ല. പൊലീസിന്റെ വി.എച്ച്.എഫ് സെറ്റിനേക്കാൾ വ്യക്തമായ ശബ്ദസിഗ്നലുകളാണ്.
സ്പെക്ട്രം,2.25കോടി
ജ യിൽ വയർലെസിനായി കേന്ദ്രടെലികോം മന്ത്രാലയം സ്പെക്ട്രം അനുവദിച്ചു.ഇതിന് 2.25കോടിരൂപ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ അടച്ചു. ജയിലുകളിൽ സി - ഡാക് സ്പെക്ട്രം ടവർ പണിയും. ഓരോ ജയിലിനും 50വയർലെസ് സെറ്റുകൾ വാങ്ങണം.
ഫോണുകൾ ജയിലിൽ സുലഭം
പൂജപ്പുരയിൽ 3കൊലക്കേസ് പ്രതികളിൽനിന്ന് ഇന്റർനെറ്റുള്ള സ്മാർട്ട് ഫോണുകളുകളും ഹെഡ്ഫോണുകളും കിട്ടി
ജയിൽ ഡിസ്പെൻസറിയിലാണ് ഫോണുകളും പവർബാങ്കുകളും ചാർജ്ചെയ്തിരുന്നത്
കോഴിക്കോട് ജില്ലാജയിലിൽ ടി.പികേസ് പ്രതികൾ ഫേസ്ബുക്കിൽ ജയിലിലെ ചിത്രങ്ങളിട്ടു.
വിയ്യൂരിൽ ടി.പിപ്രതികളിൽ നിന്ന് രണ്ട് ഫോണും പവർബാങ്കുകളും ഡാറ്റാകേബിളുകളും പിടിച്ചെടുത്തു
82ഫോണുകളും 700സിംകാർഡുകളുമാണ് 2011ൽകണ്ണൂരിൽ പിടിച്ചത്
2000 സിംകാർഡുകൾ 154ഫോണുകളിൽ ഉപയോഗിച്ച് 12,000 വിദേശകാളുകൾ