sabarimala

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതുസംബന്ധിച്ച് ദേവസ്വം കമ്മിഷണർ സർക്കുലർ പുറത്തിറക്കി. ശബരിമലയിലെ മണ്ഡലം-മകരവിളക്ക്, മാസപൂജകൾ ഉൾപ്പടെയുള്ള എല്ലാ ചടങ്ങുകൾക്കും എംപ്ളോയിമെന്റ് ജീവനക്കാരടക്കമുള്ളവരെ നിയോഗിക്കണമെന്നാണ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നത്.

അതേസമയം, പ്രസ്‌തുത ഉത്തരവിനെ ഒരു വനിതാ ജീവനക്കാരി പോലും അനുകൂലിക്കുന്നില്ല എന്നാണ് ദേവസ്വം ബോർഡിൽ നിന്നും ലഭിക്കുന്ന വിവരം. പലരും ശബരിമല ഡ്യൂട്ടിക്ക് പോകാൻ തങ്ങൾക്ക് സമ്മതമല്ലെന്ന് എഴുതി നൽകി കഴിഞ്ഞു. സർക്കുലറിനെതിരെ ദേവസ്വം ബോർഡിലെ സി.പി.എം അനുകൂല വിഭാഗങ്ങൾ പോലും രംഗത്തെത്തിക്കഴിഞ്ഞു.