ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി വന്നതോടെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും, എതിർത്തും രണ്ട് പക്ഷം രൂപം കൊണ്ടിരിക്കുകയാണ്. ഇതിൽ ദേശീയ തലത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നയാളാണ് രാഹുൽ ഈശ്വർ. രാജ്യത്തെ പ്രമുഖ ചാനലിലെ മാദ്ധ്യമപ്രവർത്തകനായ അർണോബ് ഗോസ്വാമി ശബരിമല വിധി വന്ന ദിവസം തന്നെ കളിയാക്കിയെന്നും, അത് കേട്ട് അവിടെയുണ്ടായിരുന്ന തൃപ്തി ദേശായി അടക്കമുള്ള ഫെമിനിച്ചികൾ തന്നെ നോക്കി ചിരിച്ചുവെന്നും ഫേസ്ബുക്കിൽ രാഹുൽ ഈശ്വർ വെളിപ്പെടുത്തുന്നു. എന്നാൽ ഇതിന് മറുപടിയായി അയ്യപ്പ ഭക്തരുടെ പോരാട്ടങ്ങൾ നിങ്ങൾ കാണാനിരിക്കുന്നതേയുള്ളുവെന്നും, വരുന്ന ദിവസങ്ങളിൽ അത് മനസിലാക്കാമെന്നുമായിരുന്നു. പത്ത് ദിവസം കഴിഞ്ഞപ്പോൾ തന്നെ അത് അർണാബ് മനസിലാക്കും എന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിക്കുന്നു.