athanasios

ന്യൂയോർക്ക്:  കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ മുൻ ഭദ്രസനാധിപൻ തോമസ് മാർ അത്താനാസിയോസ് അനുസ്മരണ സമ്മേളനം ഒക്ടോബർ 13ന് ന്യൂയോർക്കിലുള്ള യോങ്കെഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ (ST. THOMASORTHODOX CHURCH, 2 RIVERVIEW PLACE, YONKERS, NY 10701, TEL: 914-965-5586)​ നടത്തും. രാവിലെ ഒന്പത് മണിക്ക് നടത്തുന്ന പ്രഭാതനമസ്‌കാരത്തിനും തുടർന്നുള്ള  വിശുദ്ധ കുർബാനയ്ക്കും യൂറോപ്പ് ഭദ്രാസനാധിപനും ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പ സംസ്കരിക്കും. പള്ളിയിൽ എത്തിച്ചേരുന്ന എല്ലാവർക്കും പാർക്കിംഗ് സൗകര്യം പള്ളിയിലും  തൊട്ടടുത്ത സ്ട്രീറ്റിലും ലഭ്യമാണന്നു വികാരി വന്ദ്യ ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്‌കോപ്പ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് ഏബ്രഹാം ( 2033298010)​, ജോസഫ് ഏബ്രഹാം (609792 0747)​,​ മാത്യു ജോർജ് (5167423686)​,​ പ്രകാശ് മാത്യു (2035124410)​,​ ഏബ്രഹാം പന്നിക്കോട്ട് (3308584653)​,​ തോമസ് ഫിലിപ്പ് (6782340025)​, ഡോ. കോശി പൂവത്തൂർ (6104095611)​, ഡോ. അലക്സാണ്ടർ തരകൻ (5169215391)​, രാജു എം. വർഗീസ് (6094051216)​.