jeethu-karthi

 

പാപനാശത്തിന് ശേഷം അടുത്ത തമിഴ് ചിത്രത്തിന്റെ ഒരുക്കത്തിലാണ് സംവിധായകൻ ജീത്തു ജോസഫ്. യുവതാരം കാർത്തിയാണ് ചിത്രത്തിലെ നായകനെന്നാണ് സൂചന. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും ത്രില്ലർ ജോണറിലായിരിക്കും ചിത്രമെന്ന് ഉറപ്പാണ്.

അതേസമയം, കാളിദാസ് ജയറാമിനെ കേന്ദ്രകഥപാത്രമാക്കി ഒരുക്കുന്ന മിസ്‌റ്റർ റൗഡിയുടെ ചിത്രീകരണത്തിരക്കിലാണ് നിലവിൽ ജീത്തു. അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിൽ ഗണപതി, ഷെബിൻ ബെൻസൺ, വിഷ്‌ണു ഗോവിന്ദൻ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.

ഇമ്രാൻ ഹഷ്‌മിയെ നായകനാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രവും ജീത്തുവിന്റെ മറ്റൊരു പ്രോജക്‌ടാണ്. ദ ബോഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വേദികയാണ് നായിക. വേദികയുടെ ബി ടൗണിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.