sreesanth

 

ബിഗ് ബോസ് ഹിന്ദി പതിപ്പിലെ താരസാന്നിധ്യങ്ങളിലൊന്നാണ് മലയാളിയും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത്. എന്നാൽ പരിപാടിയുടെ തുടക്കത്തിൽ തന്നെ ചില കല്ലുകടികളുമായി ശ്രീ വാർത്തയിലിടം നേടിയിരുന്നു. സഹമത്സരാർത്ഥികളുമായി ഒത്തുപോകാൻ കഴിയാത്തതുകൊണ്ട് ബിഗ് ബോസിൽ നിന്ന് താൻ ഇറങ്ങിപ്പോകുമെന്ന് വരെ ശ്രീശാന്ത് ഭീഷണി മുഴക്കി.

പിന്നീട് ഏറ്റവും കുറവ് പ്രതിഫലം പറ്റുന്ന താരം ശ്രീയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പരന്നു. അഞ്ച് ലക്ഷം മാത്രമാണ് ശ്രീശാന്തിന് ഒരാഴ്‌ച പ്രതിഫലം ലഭിക്കുന്നത് എന്നായിരുന്നു റൂമറുകൾ. ഇതിന് വേണ്ടിയാണോ ഇയാൾ ഇത്രയ്‌ക്ക് കഷ്‌ടപ്പെടുന്നതെന്ന്, താരത്തിന്റെ ആരാധകർ വരെ പറഞ്ഞു പോയി. എന്നാൽ അതൊന്നും ശരിയല്ലെന്ന് പറയുകയാണ് ശ്രീയുമായി അടുത്ത വൃത്തങ്ങൾ.

അഞ്ചല്ല 50 ലക്ഷമാണ്  ഒരാഴ്‌ചത്തേക്ക് ശ്രീശാന്ത് വാങ്ങുന്ന പ്രതിഫലമെന്നാണ് അടുത്ത സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ശ്രീ തന്നെയാണെന്നാണ് വിവരം.