allegator-philipകൗറോൺ: ഫിലിപ്പിന്റെ വീട്ടിലെ താമസക്കാർ നാനൂറോളം വരും. തീൻ മേശയ്ക്കു മുകളിൽ ഒരു മൂർഖൻ പാമ്പ്, പുറത്തെ പൂന്തോട്ടത്തിൽ  50 കി.ഗ്രാം ഭാരമുള്ള ഒരു വയസൻ ആമ, കിടക്കയിൽ കിടന്നുറങ്ങുന്ന  രണ്ടു മീറ്റർ നീളമുള്ള ചീങ്കണ്ണി, വീടു കാവലായി മറ്രൊരു ചീങ്കണ്ണി കുട്ടി... ആ പട്ടിക ഇനിയും നീളും. സ്വന്തം വീട്ടിൽ നാനൂറോളം  ഉരഗങ്ങളെയാണ്  ഫ്രഞ്ച് പൗരനായ ഫിലിപ്പ് ഗില്ലെറ്റ് എന്ന 67കാരൻ  കൂടെ സാമസിപ്പിച്ചിരിക്കുന്നത്.  വിഷപ്പാമ്പുകളും വിഷച്ചിലന്തികളും  പല്ലികളുമുണ്ട് ഇക്കൂട്ടത്തിൽ.സഹജീവികളോടുള്ള സ്നേഹവും പരിഗണനയുമാണ് ഫ്രാൻസിലെ ലോയിർ നദിക്കരയിൽ ഇവർക്കൊപ്പം താമസിക്കാൻ ഫിലിപ്പിനെ പ്രേരിപ്പിക്കുന്നത്. 

തൊട്ടടുത്ത  കൃഷിസ്ഥലത്തു നിന്നു കിട്ടിയതാണ് അലി, ഗേറ്റർ എന്നീ രണ്ടു  ചീങ്കണ്ണികളെ. മറ്റ് ഓമന മൃഗങ്ങളിലേറെയും വഴിയിൽ കിടന്ന് കിട്ടിയതോ ചിലർ സമ്മാനമായി നൽകിയതോ ആണ്. ഇവയെ വീട്ടിൽ താമസിപ്പിക്കാനുള്ള ലൈസൻസും ഫിലിപ് നേടിയിട്ടുണ്ട്.  ഉരഗങ്ങളോട് മനുഷ്യൻ കാട്ടുന്ന ക്രൂരതയ്ക്കെതിരെ ബോധവത്കരണം നടത്താനായി ഇവയുടെ പ്രദർശനവും  സംഘടിപ്പിക്കാറുണ്ട്.