വാഷിംഗ്ടൺ: ലൈംഗികാരോപണ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ബ്രെട്ട് കവനോവ് യു.എസിലെ 114-ാമത് സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് കവനോവിനെതിരെ നാമനിർദ്ദേശം ചെയ്തത്. ബ്രെട്ട് കവനോവ് ജഡ്‌ജി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിനെതിരെ വലിയ എതിർപ്പുണ്ടായിരുന്നു. സെനറ്റിൽ കഷ്ടിച്ച് രണ്ട് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് കവനോവിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്.
വോട്ടെടുപ്പിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് ഇയാൾക്കെതിരെ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തത്.
ഒരു പാർട്ടിക്കിടെ കവനോവ് ലൈംഗികമായി ഉപദ്രവിച്ചെന്ന് പാലോ ഓൾട്ടോ സർവകലാശാല അദ്ധ്യാപികയായ ക്രിസ്റ്റീൻ ബ്ലാസി ഫോർഡ് ആണ് ആരോപണവുമായി രംഗത്തെത്തിയത്.