asia-cup-cricket

ഢാക്ക: അണ്ടർ-19 ഏഷ്യാകപ്പിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ചാമ്പ്യൻമാർ. ഫെെനലിൽ ശ്രീലങ്കയെ 144 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 305 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 38.4 ഓവറിൽ 160 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്‌ത്തിയ ഹർഷ് ത്യാഗിയാണ് ശ്രീലങ്കയെ തകർത്തത്. സിദ്ദാർത്ഥ് ദേശായ് രണ്ട് വിക്കറ്റും മോഹിത് ജംഗ്ര ഒരു വിക്കറ്റും വീഴ്‌ത്തി. ശ്രീലങ്കയുടെ ആറ് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണർമാരായ യശ്വസി ജയ്സ്വാൾ (85), അനുജ് റാവത്ത (57) ക്യാപ്റ്റൻ സിമ്രൻ സിംഗ് (65)എന്നിവരുടെ കരുത്തിലാണ് ആയൂഷ് ബദേനി (52) എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ കരുത്തിലാണ് കൂറ്റൻ സ്കോർ ഉയർത്തിയത്. മലയാളി താരം ദേവ്ദത്ത് പടിക്കൽ 43 പന്തിൽ 31 റൺസുമായി പുറത്തായി. സെമിയിൽ ആതിഥേയരായ ബംഗ്ലദേശിനെ രണ്ട് റൺസിനു തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.