keralakaumudi

കേരളം കണ്ട മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിക്കാൻ കേരളകൗമുദി സംഘടിപ്പിച്ച ഹൃദയപൂർവം പരിപാടിയ്ക്ക് എല്ലാ വിധ അഭിനന്ദനങ്ങളും. ചടങ്ങിന് മുന്നോടിയായി 22 ലെ സിറ്റി കൗമുദിയിൽ സൈനികർ നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും വിവരിച്ചുകൊണ്ട് റിപ്പോർട്ട് തയ്യാരാക്കി പ്രസിദ്ധീകരിച്ച് ജനങ്ങളെ ബോധവത്കരിച്ച കേരളകൗമുദിക്ക് ആദരവും അഭിനന്ദനങ്ങളും അർപ്പിക്കുന്നു. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ ഒരു മാധ്യമവും ചെയ്യാത്ത സത്കർമ്മമാണിത്. കര-നാവിക-വ്യോമസേനകളും തീരദേശ സേനയും ചേർന്നുള്ള നമ്മുടെ പ്രതിരോധ സേനയുടെ ധീരോദാത്തമായ നിസ്തുല സേവനങ്ങൾ എന്തൊക്കെയായിരുന്നു എങ്ങനെയൊക്കെയായിരുന്നു എന്നറിയാൻ എന്നപ്പോലെയുള്ള വായനക്കാർ ആകാംക്ഷാഭരിതരായിരുന്നു.മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ള വിവിധ വിഭാഗം രക്ഷാപ്രവർത്തകരെയും ദുരിതാശ്വാസ പ്രവർത്തകരെയും വിവിധ സന്നദ്ധ സംഘടനകൾ അഭിനന്ദിച്ച് ആദരിച്ചപ്പോൾ സൈനികർക്ക് അർഹമായ അംഗീകാരം ലഭിച്ചിരുന്നില്ലയെന്നത് ഒരു വസ്തുതയാണ്. ഈ സാഹചര്യത്തിൽ റിപ്പോർട്ടിംഗിലൂടെയും ഹൃദയപൂർവം ചടങ്ങിലൂടെയും കേരളകൗമുദി സൈനികരോടുള്ള കടമ നിറവേറ്റിയിരിക്കുന്നു. കേരളകൗമുദിക്ക് ഒരു ബിഗ് സല്യൂട്ട്. അഡ്വ. പി.കെ.ശങ്കരൻകുട്ടി സാകല്യ - കഴക്കൂട്ടം (മുൻ എംപ്ളോയ്മെന്റ് ഓഫീസർ സൈനിക ക്ഷേമവകുപ്പ്)