ചേരുവകൾ
1. പച്ചമാങ്ങ : 1 എണ്ണം
2. സവാള : 1 എണ്ണം
3. പച്ചമുളക് : 4 എണ്ണം
4. തേങ്ങ : 1 മുറി
5. ജീരകം : അര ടീസ്പൂൺ
6. കടുക് : കാൽ ടീസ്പൂൺ
7. ഉലുവാപ്പൊടി : അര ടീസ്പൂൺ
8. കടുക് : കാൽ ടീസ്പൂൺ
9. ചുവന്നുള്ളി അരിഞ്ഞത് : 1 കപ്പ്
10. വെളുത്തുള്ളി : 5 അല്ലി
11. മഞ്ഞൾ : കാൽ ടീസ്പൂൺ
12. കറിവേപ്പില : 2 കതിർപ്പ്
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങ, സവാള ഇവ ചെറുകഷണങ്ങളാക്കി കറിവേപ്പിലയും ഉപ്പും വെളുത്തുള്ളിയും കൂടി കുറച്ചുവെള്ളം ഒഴിച്ച് വേവിക്കുക. ഇതിൽ തേങ്ങ നല്ലതുപോലെ അരച്ചതിനുശേഷം ചുവന്നുള്ളി, കടുക്, ഉലുവാപ്പൊടി, ജീരകം ഇവ ചതച്ച് വെന്ത മാങ്ങയിൽ ചേർത്തു കലക്കി തിള വരുമ്പോൾ വാങ്ങി കടുക് താളിക്കുക.