varavishesham-

നെഞ്ചി​ന്റെ ആ​രം, പൈ, വ്യാ​സം എ​ന്നിവ ക​ണ​ക്കാ​ക്കി നെ​ഞ്ച​ള​വ് എ​ത്ര​യെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ക്കാ​മെ​ന്ന സൂ​ത്ര​വാ​ക്യം രാ​ഹുൽ​മോ​ന് അ​റി​യി​ല്ല. ക​ണ​ക്ക് പ​ഠി​ക്കാൻ കു​റു​ക്കു​വ​ഴി​കൾ എ​ന്ന പേ​രിൽ അ​മി​ത് ഷാ ജി എ​ഴു​തിയ കി​ത്താ​ബ് വാ​യി​ച്ച് പ​ഠി​ക്കാ​ത്ത​തി​ന്റെ കു​ഴ​പ്പ​മാ​ണ്. ന.​മോ.​ജി​യു​ടെ നെ​ഞ്ച​ള​വ് അ​മ്പ​ത്തി​യാ​റ് ഇ​ഞ്ചാ​ണെ​ന്ന് അ​റി​യാ​ത്ത ഒ​രു രാ​ജ്യ​സ്നേ​ഹി​യും ഈ ഭൂ​ലോ​ക​ത്ത് ജീ​വി​ച്ചി​രി​പ്പി​ല്ല. അ​മി​ത് ഷാ ജി​യു​ടെ പു​സ്ത​കം വാ​യി​ച്ച് പ​ഠി​ച്ച​ശേ​ഷ​മാ​ണ് മാ​ലോ​ക​രെ​ല്ലാം അ​ത് ക​ണ്ടു​പി​ടി​ച്ച​ത്. അ​റി​യാ​ത്ത ചില രാ​ജ്യ​ദ്റോ​ഹി​ക​ളു​ണ്ടാ​വും.അ​മി​ത് ഷാ ജി അ​ക്കൂ​ട്ട​ത്തിൽ രാ​ഹുൽ​മോ​നെ ഒ​രു​കാ​ല​ത്തും പെ​ടു​ത്തി​യി​ട്ടി​ല്ല. അ​ല്ലറ ചി​ല്ലറ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന​തൊ​ഴി​ച്ചാൽ രാ​ഹുൽ​മോ​ന് അ​ജ്ജാ​തി കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് ന.​മോ.​ജി പോ​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ലോ​ക​സ​ഭ​യി​ലെ ആ ആ​ലിം​ഗ​ന​വും ക​ണ്ണി​റു​ക്കി​ക്ക​ളി​യും ക​ണ്ട മാ​ത്ര​യിൽ ത​ന്നെ ന.​മോ.​ജി രാ​ഹുൽ​മോ​നു​ള്ള രാ​ജ്യ​സ്നേഹ സർ​ട്ടി​ഫി​ക്ക​റ്റ് മുൻ​കാല പ്രാ​ബ​ല്യ​ത്തോ​ടെ ഒ​പ്പി​ട്ട് കൊ​ടു​ത്തെ​ന്നും ആ​യ​തി​ന്റെ പ​കർ​പ്പ് അ​മി​ത​ണ്ണ​ന് കൈ​മാ​റി​യെ​ന്നു​മാ​ണ് വി​വ​രം.

അ​മി​ത് ഷാ ജി​യു​ടെ കി​ത്താ​ബിൽ നെ​ഞ്ച​ള​വ് നോ​ക്കി എ​ങ്ങ​നെ ഹൃ​ദ​യ​വി​ശാ​ലത അ​ള​ക്കാം എ​ന്ന അ​ദ്ധ്യാ​യ​ത്തിൽ 56 ഇ​ഞ്ചി​ന്റെ സ​വി​ശേ​ഷത പ്ര​ത്യേ​ക​മാ​യി എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടു​ണ്ട്. 56 ഇ​ഞ്ച് നെ​ഞ്ച​ള​വിൽ മാ​ത്ര​മേ ലോ​ക​ത്തി​ന്നു​വ​രെ ഒ​രു മ​നു​ഷ്യ​നു​മി​ല്ലാ​ത്ത​ത്ര ഹൃ​ദ​യ​വി​ശാ​ലത ഉൾ​ക്കൊ​ള്ളാ​നാ​വൂ എ​ന്ന സ​ത്യ​മാ​യി​രു​ന്നു അ​ത്. ക​ണ​ക്ക് പ​ഠി​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​ക​ളിൽ നെ​ഞ്ച​ള​വ് ക​ണ​ക്കാ​ക്കു​ന്ന​തെ​ങ്ങ​നെ എ​ന്ന അ​ദ്ധ്യാ​യ​ത്തി​ലെ ഭാ​ഗ​മാ​ണ് തു​ട​ക്ക​ത്തിൽ വി​വ​രി​ച്ച​ത്. പ​ണ്ടേ ഇ​മ്മാ​തി​രി പു​സ്ത​ക​ങ്ങൾ വാ​യി​ച്ച് പ​ഠി​ക്കാ​ത്ത​തി​ന്റെ കു​ഴ​പ്പം രാ​ഹുൽ​മോ​ന് ഉ​ള്ള​ത് കൊ​ണ്ട്, ന.​മോ.​ജി​യു​ടെ ഹൃ​ദ​യ​വി​ശാ​ലത തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത രാ​ഹുൽ​മോ​നെ ഓർ​ത്ത് ആ​രും കു​ണ്ഠി​ത​പ്പെ​ട്ടി​ല്ല. പ​ക്ഷേ അ​ങ്ങ​നെ കു​ണ്ഠി​ത​പ്പെ​ടേ​ണ്ടി​യി​രു​ന്നു എ​ന്നാ​ണ് നിർ​മ്മല സീ​താ​രാ​മൻ​ജി തൊ​ട്ട് ശ്രീ​ധ​രൻ​പി​ള്ള​ച്ചേ​ട്ടൻ വ​രെ ഇ​പ്പോൾ വി​ചാ​രി​ക്കു​ന്ന​ത്. ഹൃ​ദ​യ​വി​ശാ​ലത ഉൾ​ക്കൊ​ള്ളാ​നു​ള്ള ക​പ്പാ​സി​റ്റി ഉ​ള്ള നെ​ഞ്ച് തി​രി​ച്ച​റി​യാ​ത്ത മാ​ത്ര​യിൽ ഏ​ത് വാൽ​മാ​ക്രി​യും രാ​ജ്യ​ദ്റോ​ഹി​യാ​യി മാ​റും. അ​തു​കൊ​ണ്ട് ഏ​ത് രാ​ഹുൽ​മോ​നെ​യും നി​സ്സാ​ര​നാ​യി കാ​ണാ​വു​ന്ന​ത​ല്ല. റ​ഫാ​ലെ​ന്നോ മ​റ്റോ പ​റ​ഞ്ഞ് കു​റ​ച്ച് വി​മാ​ന​ങ്ങൾ ചി​ല്ലറ കൊ​ടു​ത്ത് വാ​ങ്ങാൻ സ​ദ്ബു​ദ്ധി തോ​ന്നി​യാ​ലും രാ​ജ്യ​ദ്റോ​ഹി​കൾ ക​യ​റെ​ടു​ക്കു​മെ​ന്ന് ന.​മോ.​ജി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. പ​ക്ഷേ 56 ഇ​ഞ്ച് നെ​ഞ്ച​ള​വ്, അ​തും ഹൃ​ദ​യ​വി​ശാ​ല​ത​യു​ടെ ക​പ്പാ​സി​റ്റി​യും ത​മ്മി​ലു​ള്ള ഇ​ക്വേ​ഷൻ എ​ന്നിവ കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന രാ​ജ്യ​സ്നേ​ഹി​ക​ളു​ടെ ഹൃ​ദ​യ​ത്തിൽ നി​ന്ന് വ​രിക സ​ന്തോ​ഷ​ത്തി​ന്റെ ചു​ടു​നി​ശ്വാ​സം മാ​ത്ര​മാ​യി​രി​ക്കും. ഹൃ​ദ​യ​വി​ശാ​ലത കൂ​ടി​യാൽ അം​ബാ​നി മു​ത​ലാ​ളി​യെ​ന്നോ അ​ദാ​നി​മു​ത​ലാ​ളി​യെ​ന്നോ നോ​ട്ട​മു​ണ്ടാ​വി​ല്ല. സ്നേ​ഹി​ച്ച് ന​ക്കി​ക്കൊ​ല്ലി​ല്ലെ​ന്നേ​യു​ള്ളൂ. കാൽ​ക്കാ​ശി​ന് ഗ​തി​യി​ല്ലാ​തെ ലോ​ട്ട​റി​വി​റ്റ് ന​ട​ക്കാ​നൊ​രു​മ്പെ​ട്ട അം​ബാ​നി മു​ത​ലാ​ളി ന.​മോ.​ജി​യു​ടെ ഉ​ള്ള​ത്തിൽ ഒ​രു നീ​റ്റ​ലാ​യി ക​ത്തി​പ്പ​ടർ​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. അ​തു​കൊ​ണ്ട് വി​മാ​ന​മെ​ങ്കിൽ വി​മാ​നം, പോ​യി ന​ന്നാ​വൂ എ​ന്ന് ന.​മോ.​ജി ന​ല്ല​വാ​ക്ക് പ​റ​ഞ്ഞെ​ന്ന് മാ​ത്രം. ക്രോ​ണി കാ​പ്പി​റ്റ​ലി​സം എ​ന്നെ​ല്ലാം യെ​ച്ചൂ​രി​സ​ഖാ​വ് പ​റ​യു​മാ​യി​രി​ക്കും. സ​ഖാ​വി​ന് പ​ണ്ടേ ഇ​മ്മാ​തി​രി പ​റ​ച്ചി​ലി​ലാ​ണ​ല്ലോ താ​ത്‌പ​ര്യം.


എ​ന്നു​വ​ച്ച് രാ​ഹുൽ​മോൻ ഇ​തിൽ കേ​റി​പ്പി​ടി​ക്കു​മെ​ന്ന് ക​രു​തി​യ​ത​ല്ല. രാ​ജ്യ​ദ്റോ​ഹി​യാ​യി പ​തു​ക്കെ​പ്പ​തു​ക്കെ രാ​ഹുൽ​മോൻ രൂ​പാ​ന്ത​ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഉ​ത്ക​ണ്ഠ​യോ​ടെ ക​ണ്ടി​രി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​നി​പ്പോൾ വ​ഴി​യി​ല്ല. വ​രാ​നു​ള്ള​ത് വ​ഴി​യിൽ ത​ങ്ങി​ല്ല​ല്ലോ.  ​​​പി.​എം.​എൻ.​വി.​വൈ സ്കീം രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ​തെ​ന്തി​നാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളേ? കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങൾ ന.​മോ.​ജി​യു​ടെ അ​ജ​യ്യ​ഭാ​ര​ത​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യിൽ പെ​ട്ട മാ​ത്ര​യി​ലാ​യി​രു​ന്നു അ​മി​ത് ഷാ ജി​യു​ടെ ഉ​ള്ള​ത്തിൽ ഈ​യൊ​രു ഐ​ഡിയ ഉ​ദി​ച്ച​ത്. വാ​ട്ട് ആൻ ഐ​ഡിയ സർ​ജീ എ​ന്ന് അ​പ്പോൾ ന.​മോ.​ജി അ​റി​യാ​തെ പ​റ​ഞ്ഞു​പോ​യി!


കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​കൾ ഇ​ങ്ങോ​ട്ട് നു​ഴ​ഞ്ഞു​ക​യ​റി​യാൽ ന​മ്മൾ വി​ട്ടു​കൊ​ടു​ക്ക​രു​ത് എ​ന്ന് അ​മി​ത​ണ്ണ​ന് അ​റി​യാം. കോ​ടി​ക്ക​ണ​ക്കി​നൊ​ന്നും ഇ​ല്ലെ​ങ്കി​ലും ബാ​ങ്കു​കൾ കൊ​ടു​ത്ത കു​റേ കോ​ടി​ക​ളും പോ​ക്ക​റ്റി​ലി​ട്ട് കു​ഴി​യെ​ണ്ണി​ക്ക​ളി​ക്കു​ന്ന കു​റ​ച്ചു​പേർ ന​മ്മൾ​ക്കു​മു​ണ്ട്. അ​വ​രെ ല​ണ്ട​നി​ലോ​ട്ടും ആ​ഫ്രി​ക്ക​യി​ലോ​ട്ടും ന​മു​ക്കും ക​ട​ത്തി​വി​ടാം. വേല വേ​ലാ​യു​ധ​നോ​ട് വേ​ണ്ട എ​ന്നും പ​റ​ഞ്ഞാ​ണ് ന.​മോ.​ജി​യും അ​മി​ത് ഷാ ജി​യും ചേർ​ന്ന് പി.​എം.​എൻ.​വി.​വൈ സ്കീം ആ​വി​ഷ്ക​രി​ച്ച​ത്. പ്രൈം​മി​നി​സ്റ്റർ നാ​ടു​വി​ടൽ യോ​ജന എ​ന്ന പേ​ര് കേ​ട്ട മാ​ത്ര​യി​ലേ ആ​ദ്യ​ത്തെ അ​പേ​ക്ഷ മ​ല്യാ​ജി വ​ക​യാ​യി​രു​ന്നു. മ​ല്യാ​ജി​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ങ്കിൽ ന.​മോ.​ജി​യു​ടെ ഗു​ജ​റാ​ത്തി​കൾ​ക്ക് എ​ന്തു​കൊ​ണ്ടാ​യി​ക്കൂ​ടാ എ​ന്ന് ചി​ന്തി​ച്ചാ​ണ് നീ​ര​വ് മോ​ദി, മെ​ഹുൽ ചോ​ക്സി, നി​തിൻ സ​ന്ദേ​ശ​ര, ചേ​തൻ സ​ന്ദേ​ശര എ​ന്നി​ത്യാ​ദി ഘ​ടാ​ഘ​ടി​യ​ന്മാർ കൂ​ടി പു​തിയ സ്കീ​മി​ലേ​ക്ക് അ​പേ​ക്ഷ നൽ​കി​യ​ത്. അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച​പ്പോൾ എ​ല്ലാം പെർ​ഫെ​ക്ട്. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രോ​ട് പ​ക​രം വീ​ട്ടാൻ ഇ​തു​ത​ന്നെ ഏ​റ്റ​വും വ​ലിയ ആ​യു​ധം. അ​ങ്ങ​നെ​യാ​ണ് പ​ദ്ധ​തി ഹി​റ്റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ല്യാ​ജി​യു​ടെ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച ജെ​യ്റ്റ്ലി​ജി അ​പേ​ക്ഷ വാ​യി​ച്ച് പ​രി​സ​രം മ​റ​ന്നി​രു​ന്ന് പോ​യ​ത്രെ. പി​ന്നീ​ട് മ​ല്യാ​ജി ത​ന്നെ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് നാ​ടു​വി​ടും മു​മ്പ് പ​ഹ​യൻ ത​ന്നെ ക​ണ്ട​ല്ലോ​യെ​ന്ന് ജെ​യ്റ്റ്ലി​ജി ഓർ​ത്തെ​ടു​ത്ത​ത്! വി​ദേ​ശ​ബാ​ങ്കു​ക​ളിൽ നി​ന്ന് പി​ടി​ച്ച ക​ള്ള​പ്പ​ണ​ത്തിൽ നി​ന്ന് 15​ല​ക്ഷം വീ​തം ഓ​രോ​രു​ത്ത​രു​ടെ​യും പോ​ക്ക​റ്റി​ലി​ട്ട് കൊ​ടു​ത്ത ന.​മോ.​ജി​യോ​ടാ​ണോ ക​ളി എ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വിൽ നി​തിൻ സ​ന്ദേ​ശ​ര​യു​ടെ നൈ​ജീ​രി​യൻ നു​ഴ​ഞ്ഞു​ക​യ​റ്റം കൂ​ടി ക​ണ്ട​തോ​ടെ ന​മ്മു​ടെ ക​ണ്ണ​ന്താ​നം മ​ന്ത്രി പോ​ലും ചി​ന്തി​ച്ച് വ​ശ​ക്കേ​ടാ​വു​ന്ന​ത്.
ഇ​-​മെ​യിൽ: d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om