karshikam

കേരളത്തിലെ കാലാവസ്ഥയനുസരിച്ച് ഏതു സമയത്തും കൃഷി ചെയ്യാവുന്ന ഒന്നാണ് പയർ. സ്ഥല പരിമിതിയുള്ളവർക്കു പോലും പയർകൃഷി വളരെ എളുപ്പത്തിൽ ചെയ്യാം. വീടിന്റെ ടെറസിലോ പറമ്പിലോ പാടത്തോ ഒക്കെ അല്പം സ്ഥലം കണ്ടെത്തിക്കോളൂ. വെറുതെയിരിക്കുന്നതിനിടയിൽ വളരെ കുറച്ചു സമയം മാത്രം മതി.


ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയർ 16 ഗ്രാമും കുറ്റിപ്പയർ 60 ഗ്രാമും മതി. വള്ളിപ്പയർ നടുമ്പോൾ രണ്ട് മീറ്റർ ഉയരത്തിൽ പന്തൽ കെട്ടിക്കൊടുക്കണം. കിളച്ച് നിരപ്പാക്കി കുമ്മായവും അടിവളവും നൽകി തയ്യാറാക്കിയ മണ്ണിൽ നേരിട്ട് വിത്ത് നടാവുന്നതാണ്. തലേദിവസം കുതിർത്ത വിത്താണ് നടാൻ സാധാരണയായി ഉപയോഗിക്കുന്നത്.

ശ്രദ്ധിക്കേണ്ടത്
പയർ വിത്തിൽ റൈസോബിയം കൾച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്. കൾച്ചർ ഉപയോഗിക്കമ്പോൾ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിർദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കൾച്ചർ തന്നെ ഉപയോഗിക്കണം.നിർദ്ദിഷ്ട തീയതിക്ക് മുൻപ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടർ സ്ഥലത്തേക്ക് 250 മുതൽ 375 ഗ്രാം വരെ കൾച്ചർ മതിയാകും. കൾച്ചർ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്. അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കൾച്ചർ, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5 ശതമാനം അോന്നജ ലായനിയോ തലേദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകമ്പോൾ കൾച്ചർ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കൾച്ചർ പുരട്ടിക്കഴിഞ്ഞ് വിത്ത് വൃത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കൾച്ചർ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലർത്താൻ പാടില്ല. റൈസോബിയം കൾച്ചർ പുരട്ടിക്കഴിഞ്ഞ് പയർ വിത്തിലേക്ക് നന്നായി പൊടിച്ച കാൽസ്യം കാർബണേറ്റ് തൂകി മൂന്നു മിനുറ്റ് വരെ മെല്ലെ ഇളക്കുക. മുതൽ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയമ്പോൾ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.

നടേണ്ട രീതി
കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി  ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെള്ള കെട്ടുണ്ടാകാതിരിക്കാൻ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും രണ്ടു മീറ്റർ അകലം നൽകി ചാലുകൾ കീറുക. വിത്തിനു വേണ്ടി വളർത്തുന്ന ഇനങ്ങൾക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളർത്തുന്ന ഇനങ്ങൾക്കും വരികൾ തമ്മിൽ 25 സെ മീറ്ററും ചെടികൾ തമ്മിൽ 15 സെ മീറ്ററും നൽകി വേണം നുരിയിടാൻ. ഒരു കുഴിയിൽ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കിൽ, വിതച്ചു കഴിഞ്ഞ് ചാലു കീറിയാൽ മതിയാകും. കിറ്റിപ്പയറിന് വരികൾ തമ്മിൽ 30 സെ.മീറ്ററും ചെടികൾ തമ്മിൽ 15 സെ മീറ്ററും ആണ് നന്ന്. പാതി പടർന്ന വളരുന്ന ഇനങ്ങൾക്കും 45*30 സെ മീറ്റർ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങൾ ഒരു കുഴിയിൽ മൂന്ന് തൈകൾ എന്ന തോതിൽ നടണം. രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോൾ ഉളള നനയ്ക്കൽ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും.

വില്ലന്മാരെ തുരത്താം
പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാൻ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിൾ ഉപയോഗിക്കാം, കീടബാധ കണ്ടാലുടൻ തന്നെ 400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതിൽ കുമിളിന്റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോൺ(0.05%) അല്ലെങ്കിൽ ക്വിനാൽ ഫോസ്(0.03%) എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം.