മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
നടപടിക്രമങ്ങളിൽ കൃത്യത. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകും. സമീപനത്തിൽ നന്മ ഉണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സഹോദര സുഹൃത് സഹായം. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. പ്രവർത്തനങ്ങൾ ലക്ഷ്യം നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പണമിടപാടുകളിൽ ശ്രദ്ധ. വാഹന ഉപയോഗത്തിൽ സൂക്ഷ്മത വേണം. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മവിശ്വാസം വർദ്ധിക്കും. പരീക്ഷണങ്ങളിൽ വിജയിക്കും. തൊഴിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ക്രമാനുഗതമായ വളർച്ച. ഉന്മേഷമുണ്ടാകും. വാക്കും പ്രവർത്തിയും ഫലപ്രദമാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഒൗഷധങ്ങൾ ഉപേക്ഷിക്കും. വരവുചെലവുകൾ തുല്യമായിരിക്കും. വേണ്ടപ്പെട്ടവരുടെ സംരക്ഷണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അബദ്ധം ഉണ്ടാകാതെ ശ്രദ്ധിക്കും തൊഴിൽരംഗം വിപുലമാകും. ചർച്ചകൾ വിജയിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അസുഖങ്ങൾ ഭേദമാകും. നല്ല സഹവർത്തിത്വം നന്മ നൽകും. അനാവശ്യ ചിന്തകൾ ഒഴിവാക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കുടുംബാംഗങ്ങൾക്കൊപ്പം യാത്ര. സൽബുദ്ധി ഉണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ശാന്തിയും സമാധാനവും . ഉന്നത സ്ഥാനമാനങ്ങൾ. അബദ്ധങ്ങൾക്ക് വഴിയൊരുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉപകാരം ചെയ്തവരെ മറക്കാതിരിക്കുക. ഉപരിപഠനത്തിന് തീരുമാനം. ആത്മവിശ്വാസം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉന്നതി ഉണ്ടാകും. കീഴ്വഴക്കം പാലിക്കും. സന്തുഷ്ടിയും സമാധാനവും.