കൊച്ചി: ആയുർവേദ മേഖലയിൽ പുത്തൻ സംരംഭകത്വ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനായി കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ.ഐ) 'ആയുർ സ്റ്രാർട്ട് - 2018" മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കുന്ന പത്ത് മികച്ച ആശയങ്ങൾക്ക് സംരംഭകത്വ, വാണിജ്യ മേഖലയിലെ മുൻനിരക്കാരുടെ മെന്ററിംഗ് പിന്തുണ ലഭ്യമാക്കും.
കേരളത്തിൽ ആയുർവേദ നിർമ്മാതാക്കളുടെ എണ്ണം 1,150ൽ നിന്ന് 650ലേക്ക് ചുരുങ്ങിയെന്ന് സി.ഐ.ഐ കേരള ചെയർമാനും ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. സജികുമാർ പറഞ്ഞു. പുത്തൻ ഉത്പന്നങ്ങളല്ല, ആയുർവേഗ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്ന ആശയങ്ങളാണ് ഇപ്പോൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.
കേരളത്തിന്റെ വിനോദ സഞ്ചാരമേളയുടെ മൊത്തം വരുമാനമായ 33,000 കോടി രൂപയിൽ 30 ശതമാനം ആരോഗ്യ മേഖലയിൽ നിന്നാണ്. അതിൽത്തന്നെ, 80 ശതമാനം പങ്കുവഹിക്കുന്നത് ആയുർവേദ മേഖലയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സംരംഭകർ തുടങ്ങിയവർക്ക് ആയുർസ്റ്റാർട്ടിൽ പങ്കെടുക്കാം. രജിസ്ട്രേഷന് ഫോൺ : 0484-4012300, വെബ്സൈറ്ര് : www.globalayurvedasummit.com