ലോകത്തിൽ ഏറ്റവും വലിയ ബുദ്ധ പ്രതിമ എവിടെയാണെന്ന് അറിയാമോ? അങ്ങ് ബാങ്കോക്കിൽ! 5.5 ടൺ ഭാരമുണ്ട്. അതിനേക്കാൾ അത്ഭുതം. അത് സ്വർണ പ്രതിമയാണ്. ബാങ്കോക്കിലെ പ്രസിദ്ധമായൊരു ക്ഷേത്രത്തിലാണിത്. ധ്യാന നിരതനായി ഇരിക്കുന്ന ബുദ്ധനെ ഇന്നോ ഇന്നലെയോ നിർമ്മിച്ചതല്ല. 1300 - 1400 കാലഘട്ടത്തിലാണ് നിർമ്മിച്ചത്.
ഈ ബുദ്ധ പ്രതിമയെപ്പറ്റി ഒരു കഥയും പറയുന്നുണ്ട്. ബർമ്മീസ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സ്വർണ്ണപ്രതിമയ്‌ക്ക് ചെളികൊണ്ടൊരു ആവരണം നൽകി . 1700 കളിൽ രാജ്യം ശത്രുക്കളുടെ ആക്രമണത്തിൽ തകർന്നടിഞ്ഞെങ്കിലും സുവർണ്ണ ബുദ്ധനെ ശത്രുക്കൾ തിരിച്ചറിഞ്ഞില്ല. 1800 കളോടുകൂടി തായ് രാജവംശം വീണ്ടും അധികാരത്തിൽ വന്നെങ്കിലും അവർക്കും സുവർണ്ണ ബുദ്ധനെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
1955 ൽ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രതിമ തിരികെ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ചില ഭാഗങ്ങളിലെ ആവരണം തകരുകയും ഉള്ളിലെ സുവർണ്ണ രൂപം ദൃശ്യമാകുകയുംചെയ്തു. ഏകദേശം 200 വർഷത്തോളം തിരിച്ചറിയാതിരുന്ന സ്വർണ്ണ ബുദ്ധൻ അങ്ങനെ ലോകത്തിന് മുൻപിൽ തെളിഞ്ഞു വന്നു. ഇരട്ട മതിലുള്ള ഈ ക്ഷേത്രത്തിനകത്ത് ആയിരത്തോളം ബുദ്ധ പ്രതിമകളുണ്ട്. അവയൊന്നും സ്വർണത്തിലല്ല. .