ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട് 20 പേർ മരിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ച ലിമോസിൻ കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്നവരും വഴിയാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. അപകട കാരണം വ്യക്തമായിട്ടില്ല. ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മറ്റ് 17 പേരും കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ശേഷം മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.