health

പ്രമേഹ ലക്ഷണങ്ങൾ
1. അതിയായ മയക്കം, ഉത്സാഹക്കുറവ്, ശരിയായ ബോധം ഇല്ലാതിരിക്കുക.
2. ഓക്കാനം, ഛർദ്ദി, വയറുവേദന
3. പെട്ടെന്ന് ഭാരം കുറയുക
4. ദീർഘമായ ശ്വാസോച്ഛ്വാസം
5. ശ്വാസത്തിൽ ഒരു പ്രത്യേക ഗന്ധം ഉണ്ടാവുക എന്നിവയാണ്

ഇതിനു പുറമേ അതിയായ മൂത്രവിസർജ്ജനം, വിശപ്പ്, ദാഹം, ത്വഗ്‌രോഗങ്ങൾ, കൈകാലുകളിലെ വേദനകൾ, മുറിവുണങ്ങാനുള്ള താമസം എന്നിവയും കാണപ്പെടുന്നു.
കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ പ്രസരിപ്പിക്കാൻ പര്യാപ്തമായ ഇൻസുലിൻ ഉദ്പാദിപ്പിക്കപ്പെടാത്ത അവസ്ഥയും കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാത്ത അവസ്ഥയുമാണ് ടൈപ്പ് 2 എന്നത്. ഇൻസുലിനോട് പ്രതികരിക്കാത്ത അവസ്ഥയെ ഇൻസുലിൻ റസിസ്റ്റന്റ് ഡയബറ്റിസ് എന്ന് പറയുന്നു. ലോകത്തിലെ മൊത്തം പ്രമേഹരോഗികളുടെ 90 ശതമാനവും ഇക്കൂട്ടരാണ്.

കാരണങ്ങൾ
1. അമിതമായി അന്നജം അടങ്ങിയ ആഹാരത്തിന്റെ ഉപയോഗം.
2. വ്യായാമക്കുറവ്
3. തെറ്റായ ജീവിതചര്യകൾ ശീലിക്കുക
4. ജനിതക പാരമ്പര്യം
5. ശരീരത്തിന്റെ അമിതഭാരം

C​e​n​t​r​a​l​ ​o​be​s​i​t​y​ അഥവാ A​b​d​o​m​i​n​a​l​ ​o​b​e​s​i​t​y എന്നറിയപ്പെടുന്ന അവസ്ഥയിൽ കണ്ടുവരുന്ന കൊഴുപ്പ്, P​r​o​ ​-​i​n​f​l​a​m​m​a​t​o​r​y​ ​c​h​e​m​i​c​a​l​ ​എന്ന രാസവസ്തുവിനെ ഉണ്ടാക്കുകയും അത് ഹൃദയവ്യവസ്ഥയെയും ദഹനവ്യവസ്ഥയെയും തകരാറിലാക്കുകയും ചെയ്യുന്നു. അതിനാൽ പ്രമേഹരോഗികൾ രക്തസമ്മർദ്ദവും, രക്തത്തിലെ കൊഴുപ്പിന്റെ അളവും ശരീരഭാരവും ചിട്ടയോടെ ക്രമപ്പെടുത്തി വയ്‌ക്കേണ്ടതും പുകവലി ഉപേക്ഷിക്കേണ്ടതുമാണ്.

മധുരപാനീയങ്ങൾ, പതിവായി ഉപയോഗിക്കുന്നതും ജങ്ക് ഫുഡ്സ് ശീലിക്കുന്നതും പ്രമേഹം വർദ്ധിപ്പിക്കും. ഇടവിട്ട് ധാരാളം ആഹാര വസ്തുക്കളുടെ ഉപയോഗം ഇവരിലെ അന്നജത്തിന്റെ അളവ് അമിതമായി വർദ്ധിപ്പിക്കുന്നു. (തുടരും)

ഡോ. ജാക്വിലിൻ. എ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ. ആയുർവേദ ഡിസ്‌പെൻസറി
കള്ളിക്കാട്
തിരുവനന്തപുരം
ഫോൺ: 9446705573