1. ബ്രൂവറി വിഷയത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ഈ മാസം 11ന് ധർണ്ണ നടത്തും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ യു.ഡി.എഫ് വിശ്വാസികൾക്ക് ഒപ്പം. റിവ്യൂ ഹർജി കൊടുക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. റിവ്യൂ ഹർജി തള്ളിയാൽ കേന്ദ്രം നിയമനിർമ്മാണം നടത്തണം. ഇക്കാര്യം സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെടണം എന്നും ചെന്നിത്തല. ബി.ജെ.പി, ആർ.എസ്.എസ് നിലപാടുകളിൽ ഇരട്ടത്താപ്പ്.
2. എന്തുവില കൊടുത്തും വിധി നടപ്പാക്കണം എന്ന് സുബ്രഹ്മണ്യം സ്വാമി പറയുന്നു. വിധിയെ അനുകൂലിച്ച് ലേഖനം എഴുതിയവരാണ് ആർ.എസ്.എസുകാർ. മതേതരത്വത്തിന്റെ പ്രതീകമായ ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തണം എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. വിശ്വാസങ്ങൾ സംരക്ഷിക്കേണ്ടത് ഭരണഘടനാ ബാധ്യത എന്ന് കെ.എം.മാണി.
3. അതേസമയം, ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഉത്തരവ് പുനപരിശോധിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും വസ്തുതകളും സർക്കാർ പരിശോധിക്കണം. പാർട്ടിയോട് ആലോചിക്കാതെ ഏകപക്ഷീയമായി നടപടി എടുത്ത മന്ത്രി ടി.പി രാമകൃഷ്ണനോടുള്ള അതൃപ്തി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രകടിപ്പിച്ചതായും വിവരം.
4. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധം തുടരുന്നതിനിടെ, ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറും തമ്മിലുള്ള തർക്കം മുറുകുന്നു. ശബരിമലയിൽ ഒരുക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച് ദേവസ്വം ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകും. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ കമ്മിഷണർ പുറത്തു പറഞ്ഞിൽ ബോർഡ് പ്രസിഡന്റിന് അതൃപ്തി. സ്ത്രീകൾക്ക് മാത്രമായി ശൗചാലയം ഒരുക്കും, സന്നിധാനത്ത് വനിതാ പൊലീസുകാരെ വിന്യസിക്കും എന്നിവ അടക്കമുള്ള കാര്യങ്ങളായിരുന്നു റിപ്പോർട്ടിൽ.
5. ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക, അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം. സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് എടുക്കാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. അതിനിടെ, സുപ്രീംകോടതി വിധിക്ക് എതിരെ ആദ്യ റിവ്യൂ ഹർജി നൽകി ദേശീയ അയ്യപ്പ ഭക്ത വനിതാ കൂട്ടായ്മ. എൻ.എസ്.എസും പന്തളം രാജകുടുംബവും വിധിക്ക് എതിരെ ഇന്നു തന്നെ റിവ്യൂ ഹർജി സമർപ്പിക്കും.
6. അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമര പരിപാടികളിൽ തന്ത്രിമാർ, രാജകുടുംബാംഗങ്ങൾ എന്നിവർ കൂടി പങ്കാളികൾ ആയതോടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. തന്ത്രിമാരെയും രാജകുടുംബത്തെയും സമര രംഗത്ത് ഇറക്കിയതിനു പിന്നിൽ എൻ.എസ്.എസ് എന്ന അഭ്യൂഹം ശക്തം. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒന്നും ഇടപെടാതിരുന്ന തന്ത്രി കുടുംബം ആദ്യമായി സമര മുഖത്ത് എത്തുന്നതോടെ പ്രതിഷേധം കൂടുതൽ കനക്കും എന്ന് വിലയിരുത്തൽ.
7. ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിയമിച്ച സമിതിയുടെ നിർദ്ദേശം സർക്കാരിന് താങ്ങാൻ ആകാത്തതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. മേൽപ്പാലം നിർമിക്കാൻ ആവശ്യമായ ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണം എന്ന നിർദേശം അംഗീകരിക്കാൻ ആവില്ല. ബന്ദിപ്പൂർ വനത്തിലൂടെയുള്ള ദേശീയ പാതയിൽ, രാത്രിയാത്രക്കായി മേൽപ്പാലം നിർമ്മിക്കണം എന്നായിരുന്നു സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ നിർദ്ദേശം.
8. മേൽപ്പാലം നിർമ്മിക്കാൻ അഞ്ഞൂറ് കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം എന്നാണ് സമിതിയുടെ നിർദ്ദേശം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ചെലവ് വഹിക്കാൻ സർക്കാറിന് കഴിയില്ല. ഇക്കാര്യത്തിൽ ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി. വനം പൊതുമരാമത്ത് വകുപ്പുകളുടെ അഭിപ്രായം തേടിയശേഷം ആകും കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുക.
9. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തോടെപ്പം നൽകിയ മുഴുവൻ പ രേഖകളും തനിക്ക് കൈമാറം എന്ന് ആവശ്യം. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളിൽ 7 രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
10. എന്നാൽ രേഖകൾ ലഭിക്കുക എന്നത് പ്രതിയുടെ അവകാശമാണ് എന്നാണ് ദിലീപിന്റെ വാദം. നേരത്തെ ആവശ്യപ്പെട്ട 87 രേഖകൾ പൊലീസ് ദിലീപിന് കൈമാറിയിരുന്നു. നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.