kt-jaleel

 

പ്രളയദുരന്തത്തിൽ നിന്ന് കേരളത്തെ കൈപിടിച്ചു കയറ്റാൻ സംസ്ഥാനസർക്കാർ ആവിഷ്‌കരിച്ച സാലറി ചലഞ്ച് പദ്ധതിയോട് വിമുഖത കാട്ടുന്ന കോളേജ് അദ്ധ്യാപകരെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.ടി.ജലീൽ രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് കോളേജ് അദ്ധ്യാപകരെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള മന്ത്രിയുടെ പരാമർശം.

സംസ്ഥാനത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്നവരാണ് കോളേജ് അദ്ധ്യാപകർ. എന്നിട്ടും അവരിൽ നിന്നുള്ള അപ്രതീക്ഷിത പ്രതികരണം അക്ഷരാർത്ഥത്തിൽ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് ജലീൽ കുറിച്ചു. ഒരു സാലറി ചലഞ്ച് കൊണ്ട് അവസാനിക്കുന്നതല്ല ലോകമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും ജലീൽ അദ്ധ്യാപകർക്ക് മുന്നറിയിപ്പ് നൽകുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-