തിരുവനന്തപുരം: പ്രമുഖ സീരിയൽതാരം രാംമോഹൻ അന്തരിച്ചു. തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം അൽപസമയത്തിനകം തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിന് സമീപത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പൊതുദർശനത്തിന് വയ്‌ക്കും.
നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള രാംമോഹൻ മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരനായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് ശാന്തി കവാടത്തിൽ നടക്കും.