sabarimala-women-entry

കൊച്ചി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബി.ജെ.പി തീരുമാനം. എൻ.ഡി.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ച് നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ഈ മാസം 10ന് തുടങ്ങുന്ന മാർച്ച് 15ന് സെക്രട്ടേറിയറ്റിന് മുന്നിൽ അവസാനിക്കും. അയ്യപ്പന്റെ ജന്മസ്ഥാനത്ത് നിന്നും ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാർച്ച് സംഘടിപ്പിക്കു.

അതേസമയം, ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് ഹിന്ദു മതവിശ്വാസികളെ ഭിന്നിപ്പിച്ചതായും ശ്രീധരൻ പിള്ള ആരോപിച്ചു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ ഹിന്ദുക്കളെ പലതട്ടിലാക്കിക്കൊണ്ട് അടിച്ചമർത്തൽ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമലയെ തകർക്കാണ് സി.പി.എം ശ്രമം. വിശ്വാസികളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നു. പ്രശ്‌ന പരിഹാരത്തിനായി പോംവഴി ആരായാതെ എതിർക്കുന്നവരെ ശത്രുക്കളായി കാണുകയാണ്. എന്നാൽ സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാമാണ് ബി.ജെ.പിയും എൻ.ഡി.എയും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.