സ്‌റ്റോക്ക്ഹോം: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അമേരിക്കൻ ശാസ്ത്രജ്ഞരായ വില്യം നോർദാസും പോൾ റോമറും അർഹരായി. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനാണ് സമ്മാനം. കാലാവസ്ഥാ വ്യതിയാനം, മാക്രോ എകണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ പഠനങ്ങളും നൊബേൽ കമ്മിറ്റി പരിഗണിച്ചു.
ഒരു മില്യൻ അമേരിക്കൻ ഡോളർ (ഏകദേശം 7.4 കോടിരൂപ) സമ്മാനത്തുകയുള്ള പുരസ്‌ക്കാരം 1968ലാണ് ഏർപ്പെടുത്തിയത്. ആൽഫ്രഡ് നോബലിന്റെ 1895ലെ വിൽപത്ര പ്രകാരം ഏർപ്പെടുത്തിയ അഞ്ച് പുരസ്‌കാരങ്ങളിലൊന്ന് കൂടിയാണ് സാമ്പത്തിക നോബൽ പുരസ്‌ക്കാരം.