1

1.  ശബരിമല സ്ത്രീ പ്രവേശനത്തിൽ അനാചാരങ്ങൾക്ക് എതിരായ നവോത്ഥാന പോരാട്ടങ്ങൾ ഓർമ്മിപ്പിച്ചും റിവ്യൂ ഹർജി നൽകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയും മുഖ്യമന്ത്രി പിണറായി. സുപ്രീംകോടതിയുടെ ഏത് ഉത്തരവും അംഗീകരിക്കും എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഈ നിലപാട് സ്വീകരിച്ച സർക്കാരിന് എങ്ങനെ ആണ് റിവ്യൂ ഹർജി കൊടുക്കാൻ സാധിക്കുക എന്നും മുഖ്യന്റെ ചോദ്യം. കോടതി വിധിയെ എതിർക്കുന്നവർക്ക് മുഖ്യമന്ത്രി നൽകിയത് ചരിത്രം ഓർമ്മിപ്പിച്ചുള്ള മറുപടി

2. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ. സംസ്ഥാനത്തിന്റെ സാമൂഹിക ചരിത്രം കൂടി വിലയിരുത്തി വേണം ശബരിമല വിധിയെ കാണാൻ.  ഇപ്പോഴത്തേത്, കേരളത്തിന്റെ ഒരുമ തകർക്കാനുള്ള ശ്രമം. മാസപൂജകൾക്കായി സ്ത്രീകൾ നേരത്തെയും ശബരിമലയിൽ എത്തിയിരുന്നു. ഹൈക്കോടതിയിൽ കേസ് വന്നപ്പോഴും ഈ വാദം ഉയർന്നിരുന്നു. സമൂദായത്തിനുള്ളിലെ അനാചാരങ്ങൾക്ക് എതിരെ മന്നത്ത് പത്മനാഭൻ നടത്തിയ പോരാട്ടങ്ങളെ വിസ്മരിക്കരുത്

3. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീ പ്രവേശനം വിലക്കുന്ന 91ലെ ഹൈക്കോടതി ഉത്തരവ് എൽ.ഡി.എഫ് സർക്കാരുകളും പാലിച്ചതാണ്. കോടതി ആവശ്യപ്പെട്ടത് കൊണ്ടാണ് സർക്കാർ സത്യാവാങ്മൂലം നൽകിയതെന്നും വാർത്താ സമ്മേളനത്തിൽ പിണറായി വിജയൻ. അതിനിടെ,  സുപ്രീംകോടതി വിധിയിൽ റിവ്യൂ ഹർജി നൽകി എൻ.എസ്.എസ്. വിധിയിൽ ഗുരുതരമായ പിഴവുകൾ ഉണ്ട്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി അല്ലെന്ന വാദം തെറ്റ്. ഇതിന് പൗരാണിക തെളിവുകൾ ഉണ്ടെന്നും വാദം. ആചാര അനുഷ്ഠാനങ്ങളിലേക്ക് ഉള്ള ഭരണഘാടപരമായ കടന്നു കയറ്റമാണ് വിധി എന്നും ഹർജിയിൽ പരാമർശം

4. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധം തുടരുന്നതിനിടെ, ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറും തമ്മിലുള്ള തർക്കം മുറുകുന്നു. ശബരിമലയിൽ ഒരുക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച് ദേവസ്വം ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകും. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ കമ്മിഷണർ പുറത്തു പറഞ്ഞിൽ ബോർഡ് പ്രസിഡന്റിന് അതൃപ്തി. സ്ത്രീകൾക്ക് മാത്രമായി ശൗചാലയം ഒരുക്കും, സന്നിധാനത്ത് വനിതാ പൊലീസുകാരെ വിന്യസിക്കും എന്നിവ അടക്കമുള്ള കാര്യങ്ങളായിരുന്നു റിപ്പോർട്ടിൽ

5. ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക, അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം. സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് എടുക്കാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ.  അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമര പരിപാടികളിൽ തന്ത്രിമാർ, രാജകുടുംബാംഗങ്ങൾ എന്നിവർ കൂടി പങ്കാളികൾ ആയതോടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. തന്ത്രിമാരെയും രാജകുടുംബത്തെയും സമര രംഗത്ത് ഇറക്കിയതിനു പിന്നിൽ എൻ.എസ്.എസ് എന്ന അഭ്യൂഹം ശക്തം

6 ബ്രൂവറിയിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി കാനം രാജേന്ദ്രൻ . പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ബ്രൂവറി  വിവാദം പാഠമാകണം. ഭരണഘടനാ പരമായ ഉത്തരവാദിത്തമാണ് സർക്കാർ നിർവഹിക്കുന്നത് എന്നും കാനം രാജേന്ദ്രൻ പറഞ്ഞു

7. ശബരിമലയിലെ ഒരുക്കങ്ങളെപ്പറ്റി കെ.എസ്.ആർ.ടി.സിയോടും സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. പമ്പനിലയ്ക്കൽ ചെയിൻ സർവീസിന് 500ഓളം ബസുകൾ വേണം. ഇത്രയും ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടോ എന്ന് സർക്കാർ വിശദീകരിക്കണം