sudheeran

തിരുവനന്തപുരം: വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി- ഡിസ്റ്റിലറി അനുമതി സർക്കാർ റദ്ദാക്കിയത് ഉചിതമായെന്ന് വി.എം.സുധീരൻ പ്രസ്താവിച്ചു. ദുർബലമായ വാദമുഖങ്ങൾ നിരത്തി ഇക്കാര്യത്തിലെ ഉത്തരവുകളെ ന്യായീകരിക്കാൻ വിഫലശ്രമങ്ങൾ നടത്തിയെങ്കിലും അതുമായി മുന്നോട്ടുപോകാനാകില്ലെന്ന് വന്നപ്പോഴാണ് ഈ പിൻവാങ്ങലിന് മുഖ്യമന്ത്രി നിർബന്ധിതനായത്. ജനാഭിപ്രായത്തിന് വഴങ്ങി തെറ്റുതിരുത്തിയ ഈ നടപടി ഏതുകാര്യത്തിലും തീരുമാനമെടുക്കുന്നതിൽ സർക്കാരിനൊരു പാഠമാകേണ്ടതാണ്. ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയുള്ള മദ്യനയത്തിൽ നിന്ന് പിന്തിരിയാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.