രുവനന്തപുരം: ബ്രൂവറി ഇടപാടിൽ അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്ന് വ്യക്തമായ സ്ഥിതിക്ക് എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാജിക്കായി പ്രക്ഷോഭം തുടരും. സർക്കാരിന്റെ പിന്മാറ്റം സ്വാഗതാർഹമാണ്. അനുമതി റദ്ദാക്കിയത് കള്ളത്തരം പുറത്തുവരുമെന്ന് ഭയന്നാണ്.യു.ഡി.എഫ് സമരപരിപാടികളുമായി മുന്നോട്ട് പോകും.

ഇടപാടിനെ അനുകൂലിക്കാനും ന്യായീകരിക്കാനുമായിരുന്നു സർക്കാരിന്റെ ആദ്യശ്രമം. എന്നാൽ രേഖകളുടെ പിൻബലത്തോടെ കാര്യങ്ങൾ പുറത്ത് വന്നപ്പോൾ അനുമതി റദ്ദാക്കി. ബ്രൂവറി ഇടപാടിൽ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽ പറത്തി സ്വന്തക്കാരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി വെള്ള പേപ്പറിൽ അനുമതി എഴുതി നൽകി. മന്ത്രി നടത്തിയ അഴിമതി കൈയോടെ പിടിച്ചതിനാലാണ് മുഖ്യമന്ത്രി ബ്രുവറി അനുമതി പിൻവലിച്ചത് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.