kanam-rajendran

കോട്ടയം: സംസ്ഥാനത്ത് ബ്രൂവറികൾ സ്ഥാപിക്കുന്നതുമായുണ്ടായ വിവാദം സർക്കാരിന് പാഠമാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വിഷയങ്ങളെ ഗൗരവമായി സർക്കാർ കാണേണ്ടതുണ്ട്. തീരുമാനങ്ങൾ എടുക്കുമ്പോൾ ബ്രൂവറി വിവാദം പാഠമാക്കണം. നവകേരള നിർമാണത്തിനിടെ വിവാദത്തിനും തർക്കത്തിനും താത്പര്യമില്ലാത്തതിനാലാണ് ബ്രുവറികൾക്ക് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ശബരിമല വിശയത്തിൽ ചിലർ നടത്തുന്ന പ്രതിഷേധങ്ങൾ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാരായാലും ഇടത് സർക്കാരായാലും സുപ്രീം കോടതി വിധി നടപ്പിലാക്കാനേ ശ്രമിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ബ്രൂവറികൾക്ക് അനുമതി നൽകിയതിൽ വൻ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഇടത് നേതാക്കളുടെ അറിവോടെ വൻ അഴിമതിയാണ് ബ്രൂവറി വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് തീരുമാനം റദ്ദാക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്.