കോട്ടയം നസീർ എന്ന പേര് കേട്ടാൽ ഏവരുടെയും മനസിലൂടെ മിന്നിമറയുന്നത് മലയാള സിനിമ കണ്ട എക്കാലത്തേയും മഹാരഥന്മാരെയാണ്. പ്രേംനസീറും, കൊച്ചിൻഹനീഫയും, ബാലചന്ദ്ര മേനോനും തുടങ്ങി ഉമ്മൻചാണ്ടിയും, കെ.എം.മാണിയുമെല്ലാം നസീറിലൂടെ പ്രേക്ഷകർക്ക് പകർന്ന ചിരിവിരുന്ന് ചെറുതൊന്നുമല്ല.
എന്നാൽ താൻ നല്ലൊരു നടനും മിമിക്രി താരവും മാത്രമല്ല മികച്ച ചിത്രകാരനും കൂടിയാണെന്ന് തെളിയിക്കുകയാണ് നസീർ. അടുത്തിടെ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നസീർ വരച്ച അമ്പതിലധികം ചിത്രങ്ങൾ സന്ദർശകർക്ക് പകർന്നത് ആസ്വാദനത്തിന്റെ മറ്റൊരു രുചിഭേദമായിരുന്നു.
ചിത്രകലയിൽ നിന്ന് മിമിക്രി കലാരംഗത്തേക്കെത്തിയതും അവിടെ നിന്നുള്ള സിനിമയിലേക്കുള്ള യാത്രയും കൗമുദി പ്രേക്ഷകരുമായി പങ്കുവയ്‌ക്കുകയാണ് ഡേ വിത്ത് എ സ്‌റ്റാറിലൂടെ കോട്ടയം നസീർ.