shoaib-akhtar

കറാച്ചി: ഒരു കാലത്ത് തീതുപ്പുന്ന പന്തുകളുമായി മൈതാനത്ത് ബാറ്റ്‌സ്‌മാൻമാരെ വെള്ളംകുടിപ്പിച്ച ശുഐബ് അക്‌തറിന് കഴിഞ്ഞ രണ്ട് ദിവസമായി ട്രോളൻമാരുടെ ആക്രമണം കാരണം ഇരിക്കപ്പൊറുതി ഇല്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. താൻ ക്രിക്കറ്റിലെ ഡ‌ോൺ ആണെന്ന് സ്വയം വിശഷിപ്പിച്ചതാണ് താരത്തിന് വിനയായത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ശുഐബ് അക്‌തറിന്റെ പന്തുകളെ നേരിടുന്ന രീതി ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്റർ ഉപഭോക്താക്കളുടെ പ്രത്യാക്രമണം. 2003 ലോകകപ്പ് മത്സരത്തിൽ അക്‌തറിനെതിരെ സച്ചിൻ നടത്തിയ ബാറ്റിംഗായിരുന്നു മിക്കവരും ചൂണ്ടിക്കാട്ടിയത്. 75 പന്തിൽ 98 റൺസെടുത്ത സച്ചിൻ മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് വിജയത്തിലെത്തിച്ചിരുന്നു.

 

Don of cricket as they called me but never enjoyed hurting people but I must say when I was out there I just  ran in for the love of my country & for the people around the world .. pic.twitter.com/be84Y2yYl5

— Shoaib Akhtar (@shoaib100mph) October 7, 2018


 

 

How can you forget this gem from @sachin_rt !!
Smashing you my friend.
You were also winning asia cup this time..😂 pic.twitter.com/jyFgga9EXc

— Gautam (@TheMystic19) October 7, 2018


 

 

This is not T20 match.
Credit goes to @sachin_rt pic.twitter.com/XQ2BufCC65

— சரண்யா (@saranya01998) October 7, 2018


 

 

Baap... Baap Hota Hai
Beta... Beta Hota hai@sachin_rt @virendersehwag @shoaib100mph pic.twitter.com/uoNuoHrBOV

— ANKIT (@SRKpePHD) October 8, 2018


 

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഉപദേശകനായിരുന്ന അക്‌തർ കഴിഞ്ഞ മാസം രാജിവച്ച് ക്രിക്കറ്റ് ബോർഡിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തിരുന്നു. റാവൽപ്പിണ്ടി എക്‌സ്പ്രസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന താരം തന്റെ പത്ത് വർഷത്തോളം നീണ്ട് നിന്ന കരിയറിൽ ഏതാണ്ട് 400ലധികം വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്.