1. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്, തീവ്ര ചുഴലിയായി മാറാൻ സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടത്, അറബിക്കടലിന്റെ മധ്യ പടിഞ്ഞാറ് തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലായി. പടിഞ്ഞാറ് വടക്കു പടിഞ്ഞാറൻ ഭാഗത്തേക്ക് കാറ്റു നീങ്ങുന്നത് മണിക്കൂറിൽ 18 കിലോ മീറ്റർ വേഗത്തിൽ. അടുത്ത 24 മണിക്കൂറിൽ ഇതു തീവ്ര ചുഴലിയായി മാറും എന്ന് നിഗമനം
2. പടിഞ്ഞാറ്- വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് 5 ദിവസം കൊണ്ട് തെക്കൻ ഒമാൻ, യെമൻ തീരങ്ങളിലേക്ക് ചുഴലിയായി നീങ്ങാൻ സാധ്യത എന്നാണ് വിലയിരുത്തൽ. മധ്യ കിഴക്കു ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വരെ ആയേക്കും. അപകട സാധ്യത കണക്കിൽ എടുത്ത് മത്സ്യത്തൊഴിലാളികൾ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ്
3 സംസ്ഥാനത്ത് ബിയർ നിർമ്മാണ ശാലകൾക്ക് നൽകിയ അനുമതി റദ്ദാക്കി സർക്കാർ ഉത്തരവ്. അനുമതിയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. ഇപ്പോഴത്തെ നടപടി വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ. ചെന്നിത്തലയുടെ നിലപാടുകൾ വസ്തുതാ വിരുദ്ധം. പ്രതിപക്ഷം ബോധപൂർവം വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നും മുഖ്യൻ. ബ്രൂവറിയിലെ സർക്കാരിന്റെ മലക്കം മറിച്ചിൽ ഈമാസം 11ന് പ്രതിപക്ഷം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നതിനിടെ
4. ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഉത്തരവ് പുനപരിശോധിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും വസ്തുതകളും സർക്കാർ പരിശോധിക്കണം. പാർട്ടിയോട് ആലോചിക്കാതെ ഏകപക്ഷീയമായി നടപടി എടുത്ത മന്ത്രി ടി.പി രാമകൃഷ്ണനോടുള്ള അതൃപ്തി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു
5. ബ്രൂവറി അനുമതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്ത് പ്രതിപക്ഷം. ബ്രൂവറി ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഇടപാടിൽ സ്വജനപക്ഷപാതവും അഴിമതിയും നടന്നു. കൂടുതൽ അഴിമതി പുറത്തുവരും എന്ന് ഭയന്നാണ് സർക്കാർ അനുമതി റദ്ദാക്കിയത്. അഴിമതിക്ക് കൂട്ടുനിന്ന എക്‌സൈസ് മന്ത്രി രാജിവയ്ക്കണം എന്നും അതിനായുള്ള പ്രതിഷേധം തുടരും എന്നും ചെന്നിത്തല. പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ബ്രൂവറി വിവാദം സർക്കാരിന് പാഠം ആകണം എന്ന് കാനം രാജേന്ദ്രൻ.
6 ശബരിമല സ്ത്രീ പ്രവേശനത്തിൽ അനാചാരങ്ങൾക്ക് എതിരായ നവോത്ഥാന പോരാട്ടങ്ങൾ ഓർമ്മിപ്പിച്ചും റിവ്യൂ ഹർജി നൽകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയും മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീകോടതിയുടെ ഏത് ഉത്തരവും അംഗീകരിക്കും എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഈ നിലപാട് സ്വീകരിച്ച സർക്കാരിന് എങ്ങനെ ആണ് റിവ്യൂ ഹർജി കൊടുക്കാൻ സാധിക്കുക എന്നും മുഖ്യന്റെ ചോദ്യം.
7. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ. സംസ്ഥാനത്തിന്റെ സാമൂഹിക ചരിത്രം കൂടി വിലയിരുത്തി വേണം ശബരിമല വിധിയെ കാണാൻ. ഇപ്പോഴത്തേത്, കേരളത്തിന്റെ ഒരുമ തകർക്കാനുള്ള ശ്രമം. മാസപൂജകൾക്കായി സ്ത്രീകൾ നേരത്തെയും ശബരിമലയിൽ എത്തിയിരുന്നു. ഹൈക്കോടതിയിൽ കേസ് വന്നപ്പോഴും ഈ വാദം ഉയർന്നിരുന്നു. അനാചാരങ്ങൾക്ക് എതിരെ മന്നത്ത് പത്മനാഭൻ നടത്തിയ പോരാട്ടങ്ങളെ വിസ്മരിക്കരുത് എന്ന് എൻ.എസ്.എസിന് മുഖ്യന്റെ മറുപടി.
8. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീ പ്രവേശനം വിലക്കുന്ന 91ലെ ഹൈക്കോടതി ഉത്തരവ് എല്ലാ സർക്കാരുകളും പാലിച്ചതാണ്. കോടതി ആവശ്യപ്പെട്ടത് കൊണ്ടാണ് സർക്കാർ സത്യാവാങ്മൂലം നൽകിയതെന്നും വാർത്താ സമ്മേളനത്തിൽ പിണറായി വിജയൻ. അതിനിടെ, സുപ്രീകോടതി വിധിയിൽ റിവ്യൂ ഹർജി നൽകി എൻ.എസ്.എസ്. വിധിയിൽ ഗുരുതരമായ പിഴവുകൾ ഉണ്ട്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി അല്ലെന്ന വാദം തെറ്റ്. ഇതിന് പൗരാണിക തെളിവുകൾ ഉണ്ടെന്നും വാദം. ആചാര അനുഷ്ഠാനങ്ങളിലേക്ക് ഉള്ള ഭരണഘാടപരമായ കടന്നു കയറ്റമാണ് വിധി എന്നും ഹർജിയിൽ പരാമർശം