kohli-

ന്യൂഡൽഹി: വിദേശ പര്യടന വേളയിൽ താരങ്ങൾക്കൊപ്പം ഭാര്യമാരെ കൂടെ താമസിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി.  ഇതിനായി നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തണമെന്ന് കൊഹ്ലി ബി.സി.സി.എെയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്കും കൊഹ്ലി നിവേദനം നൽകിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

നിലവിൽ രണ്ട് ആഴ്ച മാത്രമാണ് വിദേശ പര്യടനങ്ങളിൽ ഭാര്യമാർക്ക് ക്രിക്കറ്റ് താരങ്ങൾക്ക് ഭാര്യമാരോടൊപ്പം താമസിക്കാൻ അനുമതിയുള്ളൂ. ഇത് തന്നെ ഇത്തവണത്തെ ഇംഗ്ലീഷ് പര്യടനസമയത്താണ് ആരംഭിച്ചത്. ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടന വേളയിൽ  ഭാര്യാസമേതരായി താമസിപ്പിക്കണം എന്നാണ് കോഹ്‍ലിയുടെ ആവശ്യം.