cma

ഷിക്കാഗോ:  ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018  - 20 വർഷത്തെ പുതിയ ഭരണ സമിതി ഒക്ടോബർ 14ന് വൈകിട്ട് അഞ്ചിന് മൗണ്ട് പ്രോസ്പക്ടിലൂള്ള ഹാളിൽ നടക്കുന്ന ചടങ്ങിൽ  സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കും.  

 ജോൺസൻ കണ്ണൂക്കാടൻ (പ്രസിഡന്റ്)​,​ ജോഷി വള്ളിക്കളം (സെക്രട്ടറി)​,​ ബാബു മാത്യു ( വൈസ് പ്രസിഡന്റ് )​, ജിനേഷ് ചുങ്കത്ത് (ട്രഷറർ)​,​ സാബു കട്ടപ്പുറം (ജോ. സെക്രട്ടറി)​,​ ഷാബു മാത്യു (ജോ. ട്രഷറർ)​,​ ജോസ് സൈമൺ മുണ്ടല്ലാക്കൽ ( സീനിയർ സിറ്റീസൻ പ്രതിനിധി)​ എന്നിവരാണ് ഭാരവാഹികൾ.  ലീല ജോസഫ്, മേഴ്സി കുര്യാക്കോസ്, യൂത്ത് പ്രതിനിധി : കാൽവിൻ കവലയ്ക്കൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായി :  ആഗ്നസ് മാത്യു, ആൽവിൻ ഷിക്കോർ, ചാക്കോ മറ്റത്തിപറമ്പിൽ, ജസി റിൻസി, ജോർജ് പ്ലാമൂട്ടിൽ, ലൂക്ക് ചിറയിൽ, മനോജ്  അച്ചേട്ട്, മാത്യു ടോബിൻ, ഫിലിപ്പ് ലൂക്കോസ്, സജി മണ്ണഞ്ചേരിൽ, സന്തോഷ് കാട്ടുക്കാരൻ, സന്തോഷ് കുര്യൻ, ഷൈനി ഹരിദാസ് എന്നിവരും സ്ഥാനമേറ്റെടുക്കും.  

പുതിയ ഭരണ സമിതിയുടെ ആദ്യ പരിപാടിയായി കേരളപ്പിറവിയും പ്രവർത്തനോദ്ഘാടനവും നവംബർ രണ്ടിന് വൈകിട്ട് ആറിന് ഡെസ്‌പ്ലെയിൻസിലുള്ള കെ.സി.എസ് ഹാളിൽ നടത്തും. 2019 ജനുവരി അഞ്ചിന് ക്രിസ്മസ്,​  ന്യൂഇയർ പരിപാടികൾ നടത്തും.