ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമാ ഇടവകയിലെ സ്ത്രീകളുടെ സംഘടനയായ ഇമ്മാനുവേൽ സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സേവികാസംഘം ശതാബ്ദി ആഘോഷവും ഹാഗാർ നൈറ്റും നടത്തി. ഇടവക വികാരിമാരായ റവ: ഏബ്രഹാം വർഗീസ്, റവ: സജി ആൽബിൻ, ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ: ജേക്കബ്.പി. തോമസ് എന്നിവർ നേതൃത്വം നൽകി. സേവികാ സംഘം സെക്രട്ടറി മറിയാമ്മ ഉമ്മൻ, ആലീസ് തോമസ് എന്നിവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. പരിപാടിയിൽ സാം പടിഞ്ഞാറ്റിടം സംവിധാനം ചെയ്യുകയും ചെയ്ത 'ശിപ്രാ'എന്ന ഹ്രസ്വനാടകം അവതരിപ്പിച്ചു.
നിർധനരായ കേരളത്തിലെ വിധവകൾക്ക് ആശ്വാസമായി 2012 ൽ ഇമ്മാനുവേൽ ഇടവകയിലെ സേവികാസംഘം ആരംഭിച്ച ഹാഗാർ നൈറ്റ് എന്ന കൾച്ചറൽ സ്റ്റേജ് പ്രോഗ്രാം നൂറിലധികം വിധവകൾക്ക് ഇതുവരെ പുനരുദ്ധാരണത്തിന്റെ പാതയൊരുക്കി. ഈ വർഷവും പ്രളയദുരന്തത്തിൽ ആണ്ടുപോയ കേരളത്തിലെ നിർധനരായ വിധവകൾക്ക് ആശ്വാസമായി മാറുവാൻ ഹാഗാർനൈറ്റിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.